Begin typing your search above and press return to search.
സമുദ്രങ്ങളെ പരിപാലിക്കുന്നതില്‍ ഇന്ത്യയില്‍ ഏറ്റവും മികച്ചത് കേരളം, ഏറ്റവും മികച്ച സമുദ്ര ജില്ല മലപ്പുറം
ഇന്ത്യയില്‍ സമുദ്രങ്ങളെ മികച്ച രീതിയില്‍ പരിപാലിക്കുന്ന സംസ്ഥാനങ്ങളില്‍ കേരളം മുന്നില്‍. ഇതിന്റെ അംഗീകാരമെന്നോണം കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര മന്ത്രാലയത്തിന്റെ അവാർഡ് കേരളത്തിന്. ഇന്ത്യയിലെ ഏറ്റവും മികച്ച സമുദ്ര ജില്ലയായി മലപ്പുറത്തെയും തിരഞ്ഞെടുത്തു.
ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളാണ് സമുദ്രങ്ങളെ പരിപാലിക്കുന്നതില്‍ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്നത്. നവംബർ 21ന് ദേശീയ മത്സ്യത്തൊഴിലാളി ദിനമായി ആചരിക്കുന്നതിന് മുന്നോടിയായാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മികച്ച ഉൾനാടൻ മത്സ്യബന്ധന സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത് തെലങ്കാനയാണ്.
മത്സ്യബന്ധന മേഖലയിൽ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വടക്കു കിഴക്കൻ ഹിമാലയൻ സംസ്ഥാനം ഉത്തരാഖണ്ഡാണ്, ജമ്മു കശ്മീരാണ് മികച്ച കേന്ദ്രഭരണ പ്രദേശം. മികച്ച ഉൾനാടൻ മത്സ്യബന്ധന ജില്ലയായി ഛത്തീസ്ഗഡിലെ കാങ്കർ തിരഞ്ഞെടുക്കപ്പെട്ടു.
മത്സ്യബന്ധന വിഭാഗത്തിൽ അസമിലെ ദരാംഗ് മികച്ച വടക്കുകിഴക്കൻ ഹിമാലയൻ ജില്ലയായും ജമ്മു കശ്മീരിലെ കുൽഗാം കേന്ദ്ര ഭരണ പ്രദേശങ്ങളിലെ മികച്ച ജില്ലയായും അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച ഡൽഹിയിൽ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
Next Story
Videos