മെട്രോ സ്‌റ്റേഷന്‍ ഇനി ഓഫീസ് റൂമാക്കാം, കൊച്ചി സൗത്ത് മെട്രോയില്‍ വര്‍ക്ക് സ്‌പേസ് ഒരുങ്ങി, കേരളത്തില്‍ ആദ്യം

പദ്ധതി വിജയകരമായാല്‍ സംസ്ഥാനം മുഴുവന്‍ പദ്ധതി വ്യാപിപ്പിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്
Kochi Metro in station
Photo credit: VJ/Dhanam Pic courtesy: VJ/DhanamOnline
Published on

കൊച്ചി മെട്രോ സ്‌റ്റേഷനോട് ചേര്‍ന്ന് ആധുനിക തൊഴിലിട സംരംഭം തുടങ്ങുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നൂതന സംരംഭമായ ഐ ബൈ ഇന്‍ഫോപാര്‍ക്ക് (i by Infopark) എന്ന ഫ്‌ലെക്‌സിബിള്‍ വര്‍ക്ക് സ്‌പേയ്‌സ് എറണാകുളം സൗത്ത് മെട്രോ സ്റ്റേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തനസജ്ജമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

തൊഴിലിട രൂപകല്‍പ്പനയില്‍ ആഗോള തലത്തില്‍ സ്വീകരിക്കപെട്ടുവരുന്ന 'സ്പെക്ട്ര' എന്ന ന്യൂറോഡൈവേഴ്‌സിറ്റി സൗഹൃദ രീതിയിലാണ് കെട്ടിടത്തിന്റെ നിര്‍മാണം, കേരളത്തിലെ ഐ.ടി മേഖലയില്‍ ഇത്തരത്തില്‍ സ്ഥാപിക്കപ്പെടുന്ന ആദ്യ സംരംഭമാണിത്. ഏകദേശം 48,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 582 പേര്‍ക്ക് ഇവിടെ ഒരേസമയം ജോലി ചെയ്യാന്‍ കഴിയും. അതിവേഗ ഇന്റര്‍നെറ്റ്, 100% പവര്‍ ബാക്കപ്പ്, 24/7 സുരക്ഷ എന്നിവയ്ക്കൊപ്പം പ്രൊഫഷണല്‍ റിസപ്ഷന്‍, കഫ്റ്റീരിയ, ഓഫീസ് പോഡ്, മീറ്റിംഗ് സോണുകള്‍ തുടങ്ങിയ സേവനങ്ങളും ഇവിടെയുണ്ട്. ബിസിനസ് ആവശ്യങ്ങള്‍ക്കനുസരിച്ച് ഓഫീസ് സ്ഥലം ക്രമീകരിക്കാന്‍ സഹായിക്കുന്ന വാടക വ്യവസ്ഥകളാണ് ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത.

ഗിഗ് വര്‍ക്കര്‍മാര്‍, ഫ്രീലാന്‍സര്‍മാര്‍, ബഹുരാഷ്ട്ര കമ്പനികള്‍, ഐ.ടി./ഐ.ടി. അനുബന്ധ സ്ഥാപനങ്ങള്‍, കേരളത്തില്‍ ഗ്ലോബല്‍ ക്യാപബിലിറ്റി സെന്ററുകള്‍ (GCC) സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ എന്നിവരെയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ പദ്ധതി വിജയകരമാകുന്ന മുറയ്ക്ക്, സംസ്ഥാനത്തുടനീളം സമാനമായ കേന്ദ്രങ്ങള്‍ ആരംഭിക്കാനും സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

In a first for India, Kerala has inaugurated a neurodiversity-friendly co-working hub at a Kochi metro station, offering inclusive workspaces tailored to support neurodivergent individuals.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com