അന്താരാഷ്ട്ര കമ്പനികളുമായി കൂടിക്കാഴ്ച നടത്തി മന്ത്രി പി രാജീവും സംഘവും; ആഗോള നിക്ഷേപങ്ങള്‍ ക്ഷണിച്ച് കേരളം

സുഗന്ധവ്യഞ്ജനം, ഭക്ഷ്യസംസ്‌കരണ രംഗം, ചെറുകിട ഇടത്തരം സംരംഭങ്ങള്‍, ടൂറിസം തുടങ്ങിയ മേഖലകളില്‍ ആഗോള സാധ്യകള്‍ ചര്‍ച്ചയായി
അന്താരാഷ്ട്ര കമ്പനികളുമായി കൂടിക്കാഴ്ച നടത്തി മന്ത്രി പി രാജീവും സംഘവും; ആഗോള നിക്ഷേപങ്ങള്‍ ക്ഷണിച്ച് കേരളം
Published on

ഭാവിനിക്ഷേപങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടമായി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെ ലോക സാമ്പത്തിക ഫോറം നടക്കുന്ന ദാവോസില്‍ കേരള പവലിയന്‍ തുറന്നു. വ്യവസായ മന്ത്രി പി. രാജീവ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, വ്യവസായ അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് എന്നിവര്‍ സന്നിഹിതരായിരുന്നു.

കേരളത്തിന്റെ നയസ്ഥിരത, ഡിജിറ്റല്‍ ഭരണം, ഉയര്‍ന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍, ബിസിനസ് ചെയ്യുന്നതിനുള്ള എളുപ്പം, ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ നിക്ഷേപകരെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര കമ്പനി മേധാവിമാരുമായി പി രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം കൂടിക്കാഴ്ച നടത്തി.

മെഡിക്കല്‍ ഉപകരണ നിര്‍മാണം, ഐടി, ഐടി ഇതര ഡിജിറ്റല്‍ സേവനങ്ങള്‍, ബയോടെക്‌നോളജി, നൂതന വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളില്‍ മികച്ച നിക്ഷേപങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ കേരളം താത്പര്യം അറിയിച്ചു. സുഗന്ധവ്യഞ്ജനം, ഭക്ഷ്യസംസ്‌കരണ രംഗം, ചെറുകിട ഇടത്തരം സംരംഭങ്ങള്‍, ടൂറിസം തുടങ്ങിയ മേഖലകളില്‍ ആഗോള സാധ്യകള്‍ ചര്‍ച്ചയായി.

കേരളത്തില്‍ വലിയ നിക്ഷേപങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി വ്യക്തമാക്കി. കളമശേരിയിലെ ഭക്ഷ്യസംസ്‌കരണ കേന്ദ്രമടക്കം വിപുലമായ പദ്ധതികളാണ് ലുലുവിനുള്ളത്. കേരളത്തിന്റെ തനത് ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണി ലഭ്യമാക്കുന്നതിനൊപ്പം കൂടുതല്‍ മികച്ച തൊഴിലവസരങ്ങള്‍ കൂടിയാണ് യാഥാര്‍ത്ഥ്യമാകുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com