

കേരളത്തിലെ സ്വാഭാവിക റബർ മേഖലയിൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച കേരള റബർ ലിമിറ്റഡിന്റെ (KRL) അഡ്മിനിസ്ട്രേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനവും നിക്ഷേപകർക്കുള്ള ഭൂമി വിതരണവും ഫെബ്രുവരി 25ന് നടക്കും. വൈകുന്നേരം 4 മണിക്ക് കോട്ടയം ജില്ലയിലെ വെല്ലൂരിലുള്ള കെ.ആർ.എൽ പ്രോജക്ട് സൈറ്റിൽ വെച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്.
വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടന കർമ്മം നിർവഹിക്കും. തുറമുഖ-സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. വെല്ലൂരിലെ കെ.പി.പി.എല്ലിൽ (KPPL) നിന്ന് സർക്കാർ ഉത്തരവ് പ്രകാരം ലഭ്യമായ 157.04 ഏക്കർ സ്ഥലത്താണ് കെ.ആർ.എൽ തങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടത്തുന്നത്.
കേരളത്തിന്റെ റബർ കർഷകർക്കും വ്യവസായ മേഖലയ്ക്കും വലിയ പ്രതീക്ഷ നൽകുന്ന സുപ്രധാന ചുവടുവെപ്പാണിത്. റബർ അധിഷ്ഠിത മൂല്യവർദ്ധിത ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. റബർ കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനുളള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കെ.ആര്‍.എല്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ചെറുകിട-ഇടത്തരം സംരംഭങ്ങളെ (MSME) പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്നു.
Kerala Rubber Limited to inaugurate its administrative building on February 25 at Velloor, boosting value-added rubber manufacturing in the state.
Read DhanamOnline in English
Subscribe to Dhanam Magazine