റബര്‍ വില വീണ്ടും 200 കടന്നു, തോട്ടങ്ങളില്‍ ഉത്പാദനം കുറഞ്ഞു; ആഗോള ഡിമാന്‍ഡും വിലയും താഴുന്നു

rubber price kerala
Image: Canva
Published on

സംസ്ഥാനത്ത് റബര്‍ വില വീണ്ടും 200 കടന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാര്യമായ നേട്ടമുണ്ടാക്കാന്‍ റബറിന് സാധിച്ചിരുന്നില്ല. എന്നാല്‍ ചരക്ക് വരവ് തീരെ കുറഞ്ഞതോടെ വില കൂട്ടാന്‍ ടയര്‍ കമ്പനികള്‍ നിര്‍ബന്ധിതരായി. ജൂണ്‍, ജൂലൈ മാസങ്ങളില്‍ റബര്‍ ഉത്പാദനം തീരെ കുറഞ്ഞ മാസങ്ങളാണ്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഉത്പാദനം വലിയ രീതിയില്‍ കുറയുമെന്നാണ് വിവരം. വില താഴ്ന്നു നിന്നതിനാല്‍ തോട്ടങ്ങളില്‍ പഴയ ആവേശം ലഭ്യമല്ല. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ താഴ്ന്ന നിലയിലാണ് ഇത്തവണ വില. ഇതും ഉത്പാദനം കുറയാന്‍ കാരണമാകും.

ചൈനയില്‍ നിന്നടക്കം ആവശ്യകത മുന്‍വര്‍ഷത്തെക്കാള്‍ ഉയരുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അങ്ങനെയെങ്കില്‍ വരും മാസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കാം. നിലവില്‍ കേരളത്തില്‍ ആര്‍.എസ്.എസ്4ന് 200 രൂപയാണ് വില. രാജ്യാന്തര വിലയും ഇതേ നിലയിലാണ്.

ആഭ്യന്തര വിലയും രാജ്യാന്തര വിലയും ഒരേ രീതിയില്‍ പോകുന്നത് കേരളത്തിലെ കര്‍ഷകര്‍ക്ക് അത്ര ഗുണകരമല്ല. രാജ്യാന്തര വില കുറഞ്ഞു നിന്നാല്‍ ഇറക്കുമതി വര്‍ധിപ്പിച്ച് ആഭ്യന്തര വിലയിടിക്കാന്‍ ടയര്‍ നിര്‍മാതാക്കള്‍ ശ്രമിക്കും.

ആഗോള ഉത്പാദനം കുറവ്, പക്ഷേ

രാജ്യാന്തര തലത്തില്‍ റബറിന്റെ ഉത്പാദനം കുറഞ്ഞിട്ടുണ്ട്. പക്ഷേ ഇത് വിലയില്‍ കാര്യമായി പ്രതിഫലിക്കാത്തതിന് കാരണം ഡിമാന്‍ഡ് ഉയരാത്തതാണ്. മുന്‍ മാസങ്ങളില്‍ ചൈനയില്‍ നിന്നുള്ള ആവശ്യകത താഴ്ന്നു നില്ക്കുകയാണ്. വാങ്ങലുകാരുടെ അഭാവം തന്നെയാണ് വില ഇടിയാനും കാരണമായത്. യുഎസ്-ചൈന വ്യാപാര യുദ്ധം രമ്യമായി പരിഹരിച്ചാല്‍ അത് റബറിനും ഗുണം ചെയ്യും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com