ഓട്ടോറിക്ഷ മീറ്ററിടാതെ ഓടിയാല്‍ 'സൗജന്യ' യാത്രയില്ല; തീരുമാനത്തില്‍ നിന്ന് പിന്‍വലിഞ്ഞ് സര്‍ക്കാര്‍

ഈ മാസം 18ന് നടത്താന്‍ തീരുമാനിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു
autorickshaws on road
Image Created with AI
Published on

സംസ്ഥാനത്തെ ഓട്ടോറിക്ഷകള്‍ മീറ്റര്‍ ഇടാതെ ഓടിയാല്‍ യാത്ര സൗജന്യമാണെന്ന സ്റ്റിക്കര്‍ പതിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. ഓട്ടോറിക്ഷാ തൊഴിലാളികളുടെയും യൂണിയനുകളുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ പിന്നോട്ടുപോക്ക്.

കഴിഞ്ഞദിവസം ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാറും തൊഴിലാളി യൂണിയന്‍ ഭാരവാഹികളും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മീറ്റര്‍ ഇടാതെ ഓടിയാല്‍ യാത്ര സൗജന്യം എന്ന സ്റ്റിക്കര്‍ പതിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കും.

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്കാന്‍ സ്റ്റിക്കര്‍ നിര്‍ബന്ധമാക്കാനായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. ഈ നിര്‍ദ്ദേശം പിന്‍വലിച്ചതോടെ ഈ മാസം 18ന് നടത്താന്‍ തീരുമാനിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com