അവാര്‍ഡ് നേട്ടവുമായി കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍

ഇന്ത്യന്‍ ഹാന്റിക്രാഫ്റ്റ് ആന്റ് ഗിഫ്റ്റ് ഫെയര്‍ (IHGF) സ്പ്രിംഗ് 2024ലെ മികച്ച ഡിസൈന്‍ സ്റ്റാളിനുള്ള അജയ് ശങ്കര്‍ മെമ്മോറിയൽ സില്‍വര്‍ അവാര്‍ഡ് കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന് ലഭിച്ചു. എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഫോര്‍ ഹാന്റി ക്രാഫ്റ്റിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 6 മുതല്‍ 10 വരെ ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യന്‍ എക്‌സ്‌പോ സെന്റര്‍ ആന്റ് മാര്‍ട്ടില്‍ വച്ചാണ് ഐ.എച്ച്.ജി.എഫ് സംഘടിപ്പിച്ചത്.

വിവിധ വിഭാഗങ്ങളിലായി ഇന്ത്യയിലെ 4500 ഓളം എക്‌സിബിറ്ററുമാര്‍ പങ്കെടുത്ത എക്‌സ്ബിഷനില്‍ നിന്നാണ് കേരള സംസ്ഥാന കയര്‍ കോര്‍പ്പറേഷനെ അവാര്‍ഡിന് അര്‍ഹമായത്. ആദ്യമായാണ് കേരളത്തില്‍ നിന്നും ഒരു പൊതുമേഖലാ സ്ഥാപനത്തിന് ഇത്തരത്തിലുള്ള ഒരു അവാര്‍ഡ് ലഭിക്കുന്നത്.


ഡിസൈനിലും, ഉല്‍പ്പന്നങ്ങളിലും വലിയ മാറ്റങ്ങള്‍ വരുത്തി പുതിയ ഉല്‍പ്പന്നങ്ങള്‍ ദേശീയ, അന്തര്‍ദേശീയ എക്‌സ്‌പോര്‍ട്ടര്‍മാരുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞു എന്നത് ഈ രംഗത്തെ പുത്തന്‍ കാല്‍വയ്പ്പാണെന്നും ഇത് വലിയ നേട്ടമാണെന്നും കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജി. വേണുഗോപാല്‍ പറഞ്ഞു.

എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടറായ നവീന്‍ഗുപ്തയില്‍ നിന്നും കയര്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. പ്രതീഷ് ജി. പണിക്കര്‍, ജനറല്‍ മാനേജര്‍ എന്‍. സുനുരാജ് എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.ഈ നേട്ടം കൈവരിയ്ക്കുന്നതിനായി പ്രയത്‌നിച്ച മുഴുവന്‍ തൊഴിലാളികളേയും, ജീവനക്കാരേയും അഭിനന്ദിയ്ക്കുന്നതായി ചെയര്‍മാന്‍ ജി. വേണുഗോപാല്‍, മാനേജിംഗ് ഡയറക്ടര്‍ ഡോ. പ്രതീഷ് ജി. പണിക്കര്‍ എന്നിവര്‍ അറിയിച്ചു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it