₹6,000 കോടിയില്‍ അനിശ്ചിതത്വം! കേന്ദ്ര അനുമതി വൈകിയാല്‍ ട്രഷറി പൂട്ടേണ്ടി വരുമോ? ₹990 കോടി കൂടി കടമെടുക്കാന്‍ കേരളം

കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ കടമെടുക്കുന്നത് 56,261 കോടി
finance minister KN Balagopal , a hand with money , kerala government secretariate
canva , KN Balagopal facebook page
Published on

നടപ്പുസാമ്പത്തിക വര്‍ഷം തീരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കേരളം ആവശ്യപ്പെട്ട 6,000 കോടി രൂപയുടെ അധിക വായ്പയില്‍ അനിശ്ചിതത്വം. ഇക്കാര്യത്തില്‍ കേന്ദ്രതീരുമാനം ഇന്നെങ്കിലും ഉണ്ടായില്ലെങ്കില്‍ സംസ്ഥാനത്തിന് കടമെടുക്കാനുള്ള അവസരം നഷ്ടമാകും. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ കടപ്പത്രങ്ങളുടെ അവസാന ലേലം ചൊവ്വാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. തിങ്കളാഴ്ചയെങ്കിലും കേന്ദ്ര അനുമതി ലഭിച്ചാലേ റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ കടപത്രങ്ങള്‍ പുറപ്പെടുവിക്കാന്‍ കഴിയൂ. ചൊവ്വാഴ്ച കടപത്രങ്ങളുടെ ലേലം നടക്കുന്ന പട്ടിക ഇതിനോടകം റിസര്‍വ് ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്.

ട്രഷറി നിയന്ത്രണം വരുമോ?

കടമെടുക്കാനുള്ള അവസരം ലഭിച്ചില്ലെങ്കില്‍ ട്രഷറി നിയന്ത്രണത്തിലേക്ക് പോകുമെന്ന് ഏതാണ്ട് ഉറപ്പായി. മാര്‍ച്ച് 26 മുതലുള്ള ഒരുലക്ഷം രൂപക്ക് മുകളിലുള്ള ബില്ലുകള്‍ ട്രഷറി ക്യൂവിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയെന്നാണ് വിവരം. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങളുണ്ടാകാനും സാധ്യതയുണ്ടെന്നാണ് സൂചന. മാര്‍ച്ച് മാസത്തെ ചെലവുകള്‍ക്കായി കേരളം ആവശ്യപ്പെട്ടിരുന്ന 12,000 കോടി രൂപയില്‍ നിന്നും 5,990 കോടി രൂപ കേരളം കടമെടുത്തിരുന്നു. 6,000 കോടി രൂപ കൂടി കടമെടുക്കാന്‍ കേരളത്തിന് അര്‍ഹതയുണ്ടെന്നാണ് കേരളത്തിന്റെ വാദം.

ചൊവ്വാഴ്ച 56,261 കോടി

കേരളം അടക്കമുള്ള വിവിധ സംസ്ഥാനങ്ങള്‍ ചൊവ്വാഴ്ച പൊതുവിപണിയില്‍ നിന്ന് കടമെടുക്കുന്നത് 56,621 കോടി രൂപയാണെന്ന് റിസര്‍വ് ബാങ്ക്. 15 വര്‍ഷ തിരിച്ചടവ് കാലാവധിയില്‍ 990 കോടി രൂപയാണ് കേരളം റിസര്‍വ് ബാങ്കിന്റെ കോര്‍ബാങ്കിംഗ് സംവിധാനമായ ഇ-കുബേര്‍ വഴി കടമെടുക്കുന്നത്. മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങള്‍ 8,000 കോടി രൂപ വീതവും പശ്ചിമ ബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ 6,000 കോടി രൂപ വീതവുമാണ് കടമെടുക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com