ഗാര്‍ഹിക വ്യവസായങ്ങളെ വ്യവസായ താരിഫില്‍ നിന്ന് മാറ്റി ഗാര്‍ഹിക താരിഫിന്റെ പരിധിയില്‍ ഉള്‍പെടുത്തും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ 2026 മന്ത്രി ഉദ്ഘാടനം ചെയ്തു
ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ 2026 വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്നു.
ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ 2026 വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്നു.
Published on

ഗാര്‍ഹിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട വ്യവസായങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. അങ്കമാലിയില്‍ നടക്കുന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ 2026 ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാനോ- ഗാര്‍ഹിക വ്യവസായങ്ങളെ വ്യവസായ താരിഫില്‍ നിന്ന് മാറ്റി ഗാര്‍ഹിക താരിഫിന്റെ പരിധിയില്‍ ഉള്‍പെടുത്താന്‍ തീരുമാനിച്ചട്ടുണ്ടെന്ന പ്രഖ്യാപനവും ചടങ്ങില്‍ മന്ത്രി നടത്തി. വ്യാവസായിക മേഖലയ്ക്ക് തടസമില്ലാതെ വൈദ്യുതി ഉറപ്പാക്കുന്നതിലൂടെ വ്യവസായ സൗഹൃദപരമായ ഒരു അന്തരീക്ഷം ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള വ്യവസായ വകുപ്പിന്റേയും, കേന്ദ്ര എം.എസ്.എം.ഇ. മന്ത്രാലയത്തിന്റെയും സഹകരണത്തോടെ കേരള സ്റ്റേറ്റ് സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനും, മെട്രോമാര്‍ട്ടും ചേര്‍ന്ന് കൊച്ചി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന എക്സ്പോയുടെ രണ്ടാമത് പതിപ്പ് നൂതനാശയങ്ങളും വ്യാവസായിക സഹകരണവും വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.

കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമുള്ള പതിനായിരത്തിലധികം കെഎസ്എസ്‌ഐഎ അംഗങ്ങളായ വ്യവസായികള്‍ പങ്കെടുക്കുന്ന വ്യവസായി മഹാസംഗമം നാളെ (ജനുവരി 18) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ആധുനിക ഓട്ടോമാറ്റിക് മെഷിനറി, എഞ്ചിനീയറിംഗ്, ഫുഡ്, കെമിക്കല്‍, പ്ലാസ്റ്റിക്, ഓയില്‍, ഗ്യാസ്, റബ്ബര്‍, കശുവണ്ടി, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സ്റ്റാളുകളുള്ള എക്സ്പോ, ഇന്ത്യയിലുടനീളമുള്ളതും വിദേശത്തുമുള്ള പ്രദര്‍ശകര്‍ക്ക് അവരുടെ അത്യാധുനിക ഉല്‍പ്പന്നങ്ങളും നൂതന സാങ്കേതികവിദ്യകളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദി ഒരുക്കുന്നു.

കേരള വ്യവസായ വാണിജ്യ വകുപ്പിന്റെ കേരള പവലിയനും മേളയുടെ പ്രധാന ആകര്‍ഷണമാണ്. വ്യവസായങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, മെഷിനറി നിര്‍മ്മാതാക്കളുമായി ബന്ധപ്പെടുന്നതിനായുള്ള ഹെല്‍പ് ഡെസ്‌കുകള്‍ വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സഹായിക്കുന്നതിനായി, വിവിധ ബാങ്കുകളുടെ ഹെല്‍പ്പ്ഡെസ്‌കുകള്‍ എന്നിവ ഉണ്ടാകും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com