എസ്എല്‍കെയുടെ വിജയത്തിന് പിന്നാലെ ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരളയും; ആദ്യ സീസണ്‍ അടുത്തവര്‍ഷം

ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള (BLK) എന്ന പേരിലാണ് പുതിയ ലീഗെത്തുന്നത്. 2026 ഏപ്രിലില്‍ ആദ്യ സീസണ്‍ ആരംഭിക്കുന്ന രീതിയിലാണ് ലീഗിന്റെ മുന്നൊരുക്കങ്ങളുമായി സംഘാടകര്‍ മുന്നോട്ടു പോകുന്നത്
ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരളയുടെ പ്രഖ്യാപനം സ്റ്റാര്‍ട്ടിങ് ഫൈവ് മാനേജിങ് ഡയറക്ടര്‍ പി. ജേക്കബ്, എബിസിഎഫ്എഫ് സിഇഒ അനിരുദ്ധ പോളെ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു. കെബിഎ ലൈഫ് പ്രസിഡന്റ് പി.ജെ സണ്ണി, പ്രസിഡന്റ് ജേക്കബ്  ജോസഫ്, സെക്രട്ടറി പി.സി ആന്റണി, സ്റ്റാര്‍ട്ടിങ് ഫൈവ്, പ്രൊമോട്ടര്‍ അജിത് കുമാര്‍ നായര്‍, ഡയറക്ടര്‍ കോശി എബ്രഹാം എന്നിവര്‍ സമീപം.
ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരളയുടെ പ്രഖ്യാപനം സ്റ്റാര്‍ട്ടിങ് ഫൈവ് മാനേജിങ് ഡയറക്ടര്‍ പി. ജേക്കബ്, എബിസിഎഫ്എഫ് സിഇഒ അനിരുദ്ധ പോളെ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു. കെബിഎ ലൈഫ് പ്രസിഡന്റ് പി.ജെ സണ്ണി, പ്രസിഡന്റ് ജേക്കബ് ജോസഫ്, സെക്രട്ടറി പി.സി ആന്റണി, സ്റ്റാര്‍ട്ടിങ് ഫൈവ്, പ്രൊമോട്ടര്‍ അജിത് കുമാര്‍ നായര്‍, ഡയറക്ടര്‍ കോശി എബ്രഹാം എന്നിവര്‍ സമീപം.
Published on

കേരള ഫുട്‌ബോളില്‍ പണക്കിലുക്കവുമായെത്തിയ സൂപ്പര്‍ ലീഗ് കേരള (എസ്എല്‍കെ) വമ്പന്‍ വിജയമായി മാറിയതിന് പിന്നാലെ മറ്റൊരു സ്‌പോര്‍ട്‌സ് ലീഗ് കൂടി വരുന്നു. ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള (BLK) എന്ന പേരിലാണ് പുതിയ ലീഗെത്തുന്നത്. 2026 ഏപ്രിലില്‍ ആദ്യ സീസണ്‍ ആരംഭിക്കുന്ന രീതിയിലാണ് ലീഗിന്റെ മുന്നൊരുക്കങ്ങളുമായി സംഘാടകര്‍ മുന്നോട്ടു പോകുന്നത്.

കേരള ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷനുമായി സഹകരിച്ച് സ്റ്റാര്‍ട്ടിംഗ് ഫൈവ് സ്പോര്‍ട്സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡും എബിസിഎഫ്എഫ് ലീഗ് പ്രൈവറ്റ് ലിമിറ്റഡുമാണ് പുതിയ ലീഗിന്റെ അണിയറയിലുള്ളവര്‍. പ്രഥമ സീസണ്‍ നടക്കുക കടവന്ത്ര റീജിണല്‍ സ്‌പോര്‍ട്‌സ് സെന്ററിലാകും. വിവിധ ജില്ലകളുടെ പേരിലുള്ള 6 ഫ്രാഞ്ചൈസി ടീമുകളാകും ലീഗില്‍ പങ്കെടുക്കുക.

ഏപ്രിലില്‍ തുടക്കം

തുടക്കത്തില്‍ 14, 18 വയസിന് താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ഒരു പുതിയ ഡെവലപ്‌മെന്റ് ലീഗ് അരങ്ങേറും. വരാനിരിക്കുന്ന പുരുഷ-വനിതാ പ്രൊഫഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗുകള്‍ക്കുള്ള അടിസ്ഥാന ഘടന ഒരുക്കുകയാണ് ഈ ലീഗിന്റെ ലക്ഷ്യം. പുതിയ ലീഗ് യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിലുള്ള ബാസ്‌കറ്റ്‌ബോള്‍ താരങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ തേടിവരുമെന്നാണ് പ്രതീക്ഷ.

മഹാരാഷ്ട്രയില്‍ അഞ്ച് സീസണുകളില്‍ യൂത്ത് ബാസ്‌കറ്റ്ബോള്‍ ലീഗുകള്‍ വിജയകരമായി സംഘടിപ്പിച്ച എബിസിഎഫ്എഫ് ലീഗിന്റെ അനുഭവപരിചയം കേരള ലീഗിന്റെ പ്രൊഫഷണല്‍ നടത്തിപ്പിന് സഹായിക്കുമെന്നാണ് പ്രതീക്ഷ.

ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള എന്നത് കേരളത്തിലെ ബാസ്‌കറ്റ്‌ബോള്‍ മേഖലയില്‍ ഒരു ക്രമീകൃതമായ സംവിധാനം കൊണ്ടുവരുന്നതിന്റെ തുടക്കമാണ്. അണ്ടര്‍-14, അണ്ടര്‍-18 തലങ്ങളില്‍ നിന്ന് തുടങ്ങി, ഇത് പ്രൊഫഷണല്‍ ലീഗുകളിലേക്കുള്ള ഒരു വഴിയായി മാറും. യുവ കളിക്കാര്‍ക്ക് വലിയ സാധ്യതകളും മികച്ച അവസരവും ഒരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം-സ്റ്റാര്‍ട്ടിങ് ഫൈവ് മാനേജിംഗ് ഡയറക്ടര്‍ പി. ജേക്കബ് പറഞ്ഞു.

കേരളത്തിലെ 8 മുതല്‍ 10 പ്രധാന നഗരങ്ങളിലായി ഈ സ്‌കില്‍ ചലഞ്ച് സംഘടിപ്പിക്കും. താരങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഡിസംബര്‍ 10ന് ആരംഭിക്കും. കളിക്കാര്‍ക്ക് മാത്രമല്ല, പരിശീലകര്‍ക്കും മാച്ച് ഒഫീഷ്യല്‍സിനും ലീഗ് പുതിയ അവസരങ്ങള്‍ നല്‍കും.

ബാസ്‌ക്കറ്റ്‌ബോളിന് വലിയ പ്രചാരം നല്‍കുന്നതിനായി, സംസ്ഥാനത്തുടനീളം ഒരു പ്രധാന ബോധവല്‍ക്കരണ ഡ്രൈവും ആക്ടിവേഷന്‍ കാമ്പയിനും ഉടന്‍ ആരംഭിക്കുമെന്ന് സ്റ്റാര്‍ട്ടിംഗ് ഫൈവ് അറിയിച്ചു. ഡ്രീംഇലവന്റെ കീഴിലുള്ള ഫാന്‍കോഡ് (Fancode) വഴിയാകും ലീഗിന്റെ തല്‍സമയ സംപ്രേക്ഷണമെന്ന് എബിസിഎഫ്എഫ് ലീഗ് സിഇഒ അനിരുദ്ധ് പോളെ വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com