ഓണം ആഘോഷമാക്കാന്‍ ടൂറിസം മേഖല, ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും വന്‍ ബുക്കിംഗ്; സഞ്ചാരികളുടെ ഒഴുക്ക്

ഈ ഓണത്തിന് സഞ്ചാരികളുടെ വരവില്‍ റെക്കോഡ് സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ വര്‍ഷം ശോകമൂകമായ അവസ്ഥയില്‍ നിന്ന് കരകയറാമെന്ന പ്രതീക്ഷയിലാണ് സംരംഭകരും
backwaters of kerala with a house boat and kerala gods own country logo
image credit : canva and Kerala tourism
Published on

മലയാളികള്‍ ഓണം വാരത്തിലേക്ക് കടന്നതോടെ സംസ്ഥാനത്ത് ടൂറിസം കേന്ദ്രങ്ങളില്‍ വന്‍തിരക്ക്. അനുകൂല കാലാവസ്ഥ കൂടിയായതോടെ മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായ ടൂറിസം മേഖലയില്‍ ഉണര്‍വ് പ്രകടമാണ്. വിപണിയില്‍ ഓണവില്പനയും മുന്‍വര്‍ഷങ്ങളിലേതില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ വില്പന പൊടിപൊടിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

പ്രളയവും കോവിഡും തീര്‍ത്ത പ്രതിസന്ധിയില്‍ നിന്ന് കരകയറി വരുന്നതിനിടെയാണ് കഴിഞ്ഞ വര്‍ഷം വയനാട്ടില്‍ വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത്. വയനാടിനെ മാത്രം ബാധിച്ച പ്രശ്‌നമായിരുന്നെങ്കിലും കേരളത്തിന്റെ ടൂറിസം രംഗത്തെ ഇത് പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ ഓണക്കാലത്ത് 30 ശതമാനത്തിലേറെ ബുക്കിംഗുകള്‍ ക്യാന്‍സല്‍ ചെയ്യപ്പെട്ടെന്നാണ് കണക്ക്.

വയനാട് ദുരന്തം കേരളത്തിന് പുറത്ത് വലിയ തോതില്‍ ചര്‍ച്ചയായതോടെ ആഭ്യന്തര സഞ്ചാരികളുടെ വരവും കുറഞ്ഞിരുന്നു. ഇത്തവണ വേനല്‍ക്കാലത്ത് വലിയ ചൂടില്ലാത്ത കാലാവസ്ഥയായിരുന്നത് സഞ്ചാരികളുടെ വരവ് വര്‍ധിപ്പിച്ചിരുന്നു. സഞ്ചാരികള്‍ വീണ്ടും കേരളത്തിലേക്ക് വണ്ടികയറുന്നുവെന്നതിന്റെ സൂചനകളാണ് ഈ ഓണക്കാലവും നല്കുന്നത്.

അനുബന്ധ മേഖലകള്‍ക്കും ഉണര്‍വ്

ടൂറിസം രംഗത്തിനുണ്ടായ ഉണര്‍വ് റെസ്‌റ്റോറന്റ്, ട്രാവല്‍ ഏജന്‍സി അനുബന്ധ മേഖലകള്‍ക്കും കുതിപ്പേകുന്നുണ്ട്. കേരളത്തില്‍ ഓണം ആഘോഷിക്കാന്‍ വിദേശ മലയാളികള്‍ക്കായി പ്രത്യേക പ്ലാനുകളാണ് ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ക്ക് ഒരുക്കിയിരിക്കുന്നത്. യൂറോപ്പില്‍ നിന്നുള്ള ഗ്രൂപ്പുകളാണ് ഇത്തരത്തില്‍ കൂടുതലായി കേരളത്തിലേക്ക് ഓണം ആഘോഷിക്കാന്‍ മാത്രമായി എത്തുന്നത്. ഓണസദ്യ മുതല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് താമസസ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രകളും മറ്റെല്ലാ അനുബന്ധ സേവനങ്ങളും പാക്കേജില്‍ ഉള്‍പ്പെടുന്നു.

മൂന്നാറില്‍ ഓണ ബുക്കിംഗ് വര്‍ധിച്ചതോടെ മുറികളുടെ നിരക്കുകളും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. മുന്‍കൂര്‍ ബുക്കിംഗ് ചെയ്യാതെ ഓണദിവസങ്ങളില്‍ മൂന്നാറിലെത്തിയാല്‍ ബുദ്ധിമുട്ടിലാകുമെന്ന് ടൂര്‍ ഗൈഡായി ജോലിചെയ്യുന്ന ടെറീസ് മാത്യു ധനംഓണ്‍ലൈനോട് പറഞ്ഞു. സ്വാതന്ത്രദിനം മുതല്‍ നല്ലരീതിയില്‍ സഞ്ചാരികള്‍ മൂന്നാറിലേക്ക് വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഓണത്തോടനുബന്ധിച്ച് ചുരുക്കം ദിവസങ്ങളില്‍ മാത്രമാണ് സഞ്ചാരികളുടെ ഒഴുക്ക് ഉണ്ടായത്. എന്നാല്‍ ഇത്തവണ സ്ഥിതി വ്യത്യസ്തമാണെന്ന് അദ്ദേഹം പറയുന്നു.

കുറച്ചു വര്‍ഷങ്ങളായി പ്രതിസന്ധിയിലായിരുന്ന വയനാട്ടിലേക്കും സഞ്ചാരികളുടെ വരവ് വര്‍ധിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15നോട് അടുത്ത ദിവസങ്ങളില്‍ വയനാട്ടിലേക്ക് വലിയതോതില്‍ സഞ്ചാരിപ്രവാഹം ഉണ്ടായിരുന്നു. പലര്‍ക്കും താമസസൗകര്യം പോലും കിട്ടിയിരുന്നില്ല. ഈ ഓണത്തിന് സഞ്ചാരികളുടെ വരവില്‍ റെക്കോഡ് സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ വര്‍ഷം ശോകമൂകമായ അവസ്ഥയില്‍ നിന്ന് കരകയറാമെന്ന പ്രതീക്ഷയിലാണ് സംരംഭകരും.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com