ക്ഷേമ പെന്‍ഷന്‍ രണ്ടു ഗഡുകൂടി അനുവദിച്ചു, 62 ലക്ഷത്തോളം പേര്‍ക്ക് 3,200 രൂപ വീതം ലഭിക്കും

1,604 കോടി രൂപയാണ് പെന്‍ഷന്‍ വിതരണത്തിന് അനുവദിച്ചത്
old man and women
image credit : canva
Published on

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു പെന്‍ഷന്‍കൂടി വിതരണം ചെയ്യും. ഇതിനായി 1,604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.

62 ലക്ഷത്തോളം പേര്‍ക്കാണ് 3200 രൂപവീതം ലഭിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. ജനുവരിയിലെ പെന്‍ഷനും, ഒപ്പം കുടിശിക ഗഡുക്കളില്‍ ഒന്നുകൂടിയാണ് ഇപ്പോള്‍ അനുവദിച്ചത്. പണഞെരുക്കം കാരണം കുടിശികയായ ക്ഷേമ പെന്‍ഷന്‍ ഈ സാമ്പത്തിക വര്‍ഷവും അടുത്തസാമ്പത്തിക വര്‍ഷവുമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ആദ്യ ഗഡു ഓണത്തിന് നല്‍കി. രണ്ടാം ഗഡുവാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ മുലം സംസ്ഥാനത്ത് കനത്ത സാമ്പത്തിക ഞെരുക്കം തുടരുമ്പോഴും പെന്‍ഷന്‍ കുടിശികയില്ലാതെ വിതരണം ചെയ്യുകയെന്ന സര്‍ക്കാരിന്റെ ദൃഡനിശ്ചയമാണ് ഇതിലൂടെ നടപ്പാകുന്നതെന്ന് ധനമന്ത്രി പറഞ്ഞു. പെന്‍ഷന്‍ വിതരണത്തിന് ആദ്യ മുന്‍ഗണന ഉറപ്പാക്കുന്നു. കഴിഞ്ഞവര്‍ഷം മാര്‍ച്ചു മുതല്‍ പ്രതിമാസം പെന്‍ഷന്‍ നല്‍കുന്നു. ഈ സര്‍ക്കാര്‍ വന്നശേഷം 35,400 കോടിയോളം രൂപയാണ് ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി അനുവദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com