മൂന്നാമത്തെ വന്ദേഭാരത് ട്രാക്കില്‍; സമയവും റൂട്ടും നിരക്കും അറിയാം

കേരളത്തിന് അനുവദിച്ച മൂന്നാമത്തെ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് വ്യാഴാഴ്ച എറണാകുളം ജങ്ഷന്‍ സ്‌റ്റേഷനില്‍ നിന്ന് ബംഗളുരുവിലേക്ക്. ഉച്ചക്ക് 12.50ന് പച്ചക്കൊടി വീശുന്നതോടെ യാത്ര തുടങ്ങുന്ന ട്രെയിന്‍ രാത്രി 10ന് ബംഗളുരു കണ്ടോണ്‍മെന്റ് സ്‌റ്റേഷനില്‍ എത്തും. പിറ്റേന്ന് രാവിലെ 5.30ന് ബംഗളുരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചതിരിഞ്ഞ് 2.20ന് എറണാകുളം ജങ്ഷന്‍ സ്‌റ്റേഷനില്‍ എത്തും. എല്ലാ ആഴ്ചയും മൂന്നു ദിവസമാണ് സര്‍വീസ്.
തൃശൂര്‍, പാലക്കാട്, പോഡന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളില്‍ വന്ദേഭാരതിന് സ്‌റ്റോപ്പുണ്ട്. എറണാകുളത്തു നിന്ന് ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലും ബംഗളുരുവില്‍ നിന്ന് വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളിലുമാണ് സര്‍വീസ്. എ.സി ചെയര്‍ കാറിന് 1,465 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍ കാറിന് 2,945 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

യാത്ര ക്ലേശത്തിന് വലിയൊരളവ് പരിഹാരമാകാന്‍

ബംഗളുരുവിലേക്കും തിരിച്ചുമുള്ള യാത്രക്ക് ഇപ്പോള്‍ നേരിടുന്ന ക്ലേശത്തിന് വലിയൊരളവ് പരിഹാരമാകാന്‍ വന്ദേഭാരത് സഹായിക്കുമെന്നാണ് റെയില്‍വേ കരുതുന്നത്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗമാണ് ലക്ഷ്യമിടുന്നതെങ്കിലും ശരാശരി 130 കിലോമീറ്ററില്‍ കൂടുതല്‍ വേഗം വന്ദേഭാരതിനില്ല. മുന്തിയ ട്രെയിനിനു വേണ്ടി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്ന സാഹചര്യം മറ്റു യാത്രക്കാരെ വലയ്ക്കുന്ന പ്രശ്‌നം നിലവിലുണ്ട്.
Related Articles
Next Story
Videos
Share it