പുതിയ തൊഴിൽവാതിലുകൾ തുറക്കുന്നു; കേരളത്തില്‍ ആദ്യ സാഹസിക ടൂറിസം അക്കാദമി എത്തുന്നു, കൂടാതെ അഡ്വഞ്ചർ പാർക്കും

പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിലൂടെ ഇവിടെയുളള യുവാക്കള്‍ക്ക് ഈ മേഖലയില്‍ കൂടുതലായി തൊഴില്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് കരുതുന്നത്
Sasthampara, kerala tourism
Image courtesy: keralatourism.org
Published on

സംസ്ഥാനത്തെ ആദ്യത്തെ സാഹസിക ടൂറിസം അക്കാദമിയും പാർക്കും ശാസ്താംപാറയിൽ ആരംഭിക്കാനുളള ഒരുക്കത്തില്‍. തിരുവനന്തപുരത്ത് നിന്ന് 14 കിലോമീറ്റർ മാത്രമുളള വളർന്നുവരുന്ന വിനോദസഞ്ചാര കേന്ദ്രമാണ് ശാസ്താംപാറ. സാഹസിക പാർക്കും പരിശീലന കേന്ദ്രവും ഈ വർഷം ഭാഗികമായി പ്രവർത്തനം ആരംഭിക്കുന്നതിനുളള തയാറെടുപ്പുകളിലാണ് ടൂറിസം വകുപ്പ്.

ബംഗീ ജമ്പിംഗ്, ക്യാമ്പിംഗ് (ഗ്ലാമ്പിംഗ്, ഡോം ടെന്റുകൾക്കുള്ള ഓപ്ഷനുകൾക്കൊപ്പം), സിപ്‌ലൈനിംഗ്, സിപ്പ് സൈക്ലിംഗ്, ട്രാംപോളിൻ, ബോൾഡറിംഗ് റോക്ക് ക്ലൈംബിംഗ്, ട്രാവേഴ്സ് വാളുകൾ, മൗണ്ടൻ ടെറൈൻ ബൈക്ക് ചലഞ്ച് ട്രാക്ക്, ഒബ്സ്റ്റക്കിൾ കോഴ്‌സുകൾ, സ്ലാക്ക്‌ലൈനിംഗ് തുടങ്ങിയ വിവിധ സാഹസിക അനുഭവങ്ങൾ ഉള്‍ക്കൊളളുന്നതായിരിക്കും അഡ്വഞ്ചർ പാർക്ക്.

നിലവിൽ ഏകദേശം 100 സാഹസിക പാർക്കുകളാണ് കേരളത്തില്‍ ഉളളത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് പ്രധാനമായും ഇവിടെ ജോലി ചെയ്യുന്നത്. സംസ്ഥാനത്തുളളവര്‍ക്ക് കൂടുതലായി സാഹസിക ടൂറിസം വ്യവസായത്തിലേക്ക് പ്രവേശിക്കാൻ സാധിക്കുന്ന സംവിധാനമൊരുക്കുകയാണ് അക്കാദമി ലക്ഷ്യമിടുന്നത്. പ്രൊഫഷണൽ പരിശീലനം നൽകുന്ന ഒരു പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിലൂടെ ഇവിടെയുളള യുവാക്കള്‍ക്ക് ഈ മേഖലയില്‍ കൂടുതലായി തൊഴില്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് കരുതുന്നത്.

കോഴ്സുകള്‍ കുറവ്

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പി.പി.പി) പദ്ധതി നടപ്പാക്കാനുളള ശ്രമങ്ങളിലാണ് അധികൃതര്‍. പദ്ധതിക്കായി കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി (KATPS) ഇതിനോടകം താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്. ലേലത്തില്‍ പങ്കെടുക്കുന്നവരുടെ താല്‍പ്പര്യ പത്രങ്ങള്‍ ഏപ്രില്‍ 30 ന് തുറക്കാനാണ് ഉദ്ദേശിക്കുന്നത്.

സാഹസിക ടൂറിസത്തിൽ ഒട്ടേറെ തൊഴില്‍ അവസരങ്ങളാണ് ഉയർന്നുവരുന്നത്. കൂടാതെ നിരവധി യുവാക്കൾക്ക് ഈ മേഖലയിൽ താൽപ്പര്യവുമുണ്ട്. എന്നിരുന്നാലും സംസ്ഥാനത്ത് പ്രൊഫഷണൽ പരിശീലനമോ കോഴ്സുകളോ നല്‍കുന്ന സ്ഥാപനങ്ങള്‍ കുറവാണ്. ഹ്രസ്വകാല കോഴ്സുകൾ വാഗ്ദാനം ചെയ്യുന്ന കുറച്ച് സ്ഥാപനങ്ങള്‍ രാജ്യത്ത് ഉണ്ടെങ്കിലും അവ കൂടുതല്‍ യുവാക്കള്‍ക്ക് പരിശീലനം നല്‍കാന്‍ അപര്യാപ്തമാണ്.

Kerala’s first Adventure Tourism Academy set to open at Sasthampara, creating new employment opportunities in the adventure travel sector.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com