

കലയെയും സംസ്‌കാരത്തെയും സുസ്ഥിര ജീവിതമെന്ന ആശയത്തിലേക്ക് കോര്‍ത്തിണക്കുന്ന ലോക്കല്‍ സസ്‌റ്റൈനബിള്‍ ഫെസ്റ്റിന് കൊച്ചിയിലെ മരട് വേദിയാകും. കേരളത്തിലെ ആദ്യത്തെ സസ്‌റ്റൈനബിള്‍ ഫെസ്റ്റാണ് മരടിലെ ലോക്കല്‍ തറവാട്ടില്‍ ഓഗസ്റ്റ് 30,31 ദിവസങ്ങളില്‍ നടക്കുന്നത്. ലോക്കല്‍ സസ്റ്റൈനബിള്‍ ലിവിംഗ് ആണ് സംഘാടകർ.
കല, സംസ്‌കാരം, സുസ്ഥിര ജീവിതം എന്നിവയെ ആഘോഷമാക്കുന്ന സംഗമമായാണ് ഫെസ്റ്റ് രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്. സന്ദര്‍ശകര്‍ക്കായി ഫ്‌ളീ മാര്‍ക്കറ്റുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, കലാപ്രകടനങ്ങള്‍, ഭക്ഷണം തുടങ്ങി വിവിധമാര്‍ന്ന അനുഭവങ്ങളാണ് ഒരുക്കുന്നത്. 30 ന് മെഹ്ഫില്‍ ഗസല്‍ രാത്രി, ഞായറാഴ്ച ഓട്ടന്‍തുള്ളല്‍, കളരിപ്പയറ്റ്, നാടകം തുടങ്ങിയവ വേദിയിലെത്തും. പകല്‍ സമയങ്ങളില്‍ സുസ്ഥിരത വിഷയമാക്കി ശില്‍പ്പശാലകള്‍, സംവാദങ്ങള്‍ എന്നിവ നടക്കും. പ്രാദേശിക രുചികളും ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കുന്ന ഫ്‌ളീ മാര്‍ക്കറ്റുകളും ഭക്ഷണശാലകളും പ്രധാന ആകര്‍ഷണമാകും.
വീടുകളില്‍ മാത്രം ഒതുങ്ങി പോകുന്ന കലാകാരന്‍മാരെയും ചെറുകിട സംരംഭകരരെയും സുസ്ഥിരമായ ഒരു ഇടത്തിലേക്ക് കൊണ്ടു വരികയെന്ന ലക്ഷ്യമാണ് ഫെസ്റ്റിനുള്ളതെന്ന് സംഘാടകര്‍ പറഞ്ഞു. ചെറുകിട സംരംഭകരും ഗോത്ര വിഭാഗങ്ങളും ഉള്‍പ്പെടുന്ന മുപ്പതോളം സ്റ്റാളുകള്‍ ഫെസ്റ്റിലുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 85930 96000 എ്ന്ന നമ്പറില്‍ ബന്ധപ്പെടാം.
Read DhanamOnline in English
Subscribe to Dhanam Magazine