

രോഗനിര്‍ണയം വേഗത്തിലും കൃത്യതയിലും നടത്താന്‍ സഹായിക്കുന്ന ആധുനിക ടോട്ടല്‍ ഓട്ടോമേറ്റഡ് ലാബ് ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ് ടോട്ടല്‍ ഓട്ടോമേറ്റഡ് ലാബ് ഉദ്ഘാടനം ചെയ്തു. രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒ.യുമായ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി അധ്യക്ഷത വഹിച്ചു.
രോഗനിര്‍ണയ റിപ്പോര്‍ട്ടുകളില്‍ കൂടുതല്‍ കൃത്യതയും വേഗതയും കൈവരുന്നതോടെ ഫലപ്രദമായ ചികിത്സയും ലഭ്യമാക്കാന്‍ സാധിക്കുമെന്ന് ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി പറഞ്ഞു.
1,300 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ടോട്ടല്‍ ഓട്ടോമേറ്റഡ് മെഷീനില്‍ ദിവസം 70,000 ടെസ്റ്റുകള്‍ വരെ ചെയ്യാന്‍ കഴിയും. ജര്‍മനി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റോഷ് ഡയഗ്നോസ്റ്റിക്സ് സാങ്കേതിക വിദ്യയുടെ സഹകരണത്തോടെയാണ് ലാബ് പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുന്നത്. സാമ്പിളുകള്‍ തയാറാക്കുന്നത് മുതല്‍ പരിശോധനയ്ക്ക് ശേഷം സുരക്ഷിതമായി നീക്കം ചെയ്യുന്നതും ഉള്‍പ്പെടെ മുഴുവന്‍ പ്രക്രിയയും മനുഷ്യ ഇടപെടല്‍ പരമാവധി കുറച്ചാണ് നടത്തുന്നത്.
ഇത് പിഴവുകള്‍ കുറയ്ക്കുകയും വേഗത്തില്‍ റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കുന്നതിനും സഹായിക്കുന്നു. നിലവില്‍ റിപ്പോര്‍ട്ടിന് വേണ്ടി കാത്തിരിക്കുന്ന സമയം 35-40 ശതമാനം കുറയ്ക്കാന്‍ ടോട്ടല്‍ ഓട്ടോമേറ്റഡ് ലാബിലൂടെ കഴിയും.
ലോകോത്തര നിലവാരത്തില്‍ സജ്ജീകരിച്ചിരിക്കുന്ന കേരളത്തിലെ ആദ്യത്തെ ടോടല്‍ ഓട്ടോമേറ്റഡ് ലാബ് ആണ് രാജഗിരിയിലേതെന്ന് റോഷ് ഡയഗ്നോസ്റ്റിക്സ് കോര്‍ ലാബ് മാനേജര്‍ മണികണ്ഠന്‍ ജയരാമന്‍ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine