'കേരളീയം' പുസ്തകോത്സവത്തില്‍ നിറ സാന്നിധ്യമായി ധനം ബിസിനസ് മീഡിയ
'കേരളീയം' കേരള നിയമസഭ രാജ്യാന്തര പുസ്തകോത്സവത്തോടനുബന്ധിച്ചുള്ള രാജ്യാന്തര പുസ്തക മേളയുടെ രണ്ടാം എഡിഷനില്‍ ധനം ബിസിനസ് മീഡിയ സ്റ്റോള്‍. ധനം ബിസിനസ് മീഡിയയുടെ സ്‌റ്റോള്‍ നമ്പര്‍ A236ല്‍ ധനം പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന പുസ്തകങ്ങളും മാഗസിനും സ്വന്തമാക്കാം.
പുസ്തകങ്ങള്‍ വാങ്ങാം
കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ അറിയേണ്ടതെല്ലാം,ഓഹരി വിപണി അറിയാം നിക്ഷേപിക്കാം, കേരളത്തിലെ ഏറ്റവും മികച്ച ബിസിനസ് ബ്രാന്‍ഡുകളെ അവതരിപ്പിക്കുന്ന ഹോട്ട് ബ്രാന്‍ഡ്‌സ് ഓഫ് കേരള, ബിസിനസിലും ജീവിതത്തിലും അമൂല്യ നേട്ടങ്ങള്‍ സമ്പാദിച്ചവരുടെ കഥ പറയുന്ന 'എക്‌സ്ട്രാഓര്‍ഡിനറി അച്ചീവേഴ്‌സ്', മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ വി.പി നന്ദകുമാറിന്റെ ജീവചരിത്രം 'ദി മജിഷ്യന്‍ ഓഫ് മണപ്പുറം- ദി സ്റ്റോറി ഓഫ് വി.പി നന്ദകുമാര്‍', ജ്യോതി ലാബോറട്ടറീസ് സ്ഥാപകനായ എം.പി രാമചന്ദ്രന്റെ ജീവചരിത്രം 'വൈറ്റ് മാജിക്' എന്നീ പുസ്തകങ്ങള്‍ വന്‍ വിലക്കുറവില്‍ മേളയിലൂടെ വാങ്ങാം.
സബ്‌സ്‌ക്രിപ്ഷന്‍ ഓഫര്‍
ധനം സ്റ്റോളിലെത്തുന്നവര്‍ക്ക് പ്രത്യേക സബ്‌സ്‌ക്രിപ്ഷന്‍ ഓഫറും സ്വന്തമാക്കാം. ധനം ബിസിനസ് മാഗസിന്‍ മുടങ്ങാതെ ഓരോ ലക്കവും കൈകളിലെത്താന്‍ സബ്‌സ്‌ക്രിപ്ഷന്‍ ഓഫറിലൂടെ വരിക്കാരാകാം. വരിക്കാരാകുന്നവര്‍ക്ക് ഒരു വര്‍ഷത്തെ വരിസംഖ്യയായ 1,200 രൂപയ്ക്ക് പകരം 999 രൂപ മാത്രം നല്‍കിയാല്‍ മതി. രണ്ട് വര്‍ഷത്തെ വരിക്കാരാകുന്നവര്‍ക്ക് 2,400 പകരം 1,999 രൂപ മാത്രം. ഒപ്പം ഒരു പുസ്തകം സൗജന്യം. മൂന്ന് വര്‍ഷത്തെ വരിക്കാരാകുന്നവര്‍ക്ക് 3,600 രൂപയ്ക്ക് പകരം 2,599 രൂപ, ഒപ്പം രണ്ട് പുസ്തകങ്ങളും സൗജന്യം. അഞ്ച് വര്‍ഷത്തെ വരിക്കാരാകുന്നവര്‍ക്ക് 6,000 രൂപയ്ക്ക് പകരം 3,499 രൂപ മാത്രം. ഒപ്പം മൂന്നു പുസ്തകങ്ങളും സൗജന്യം. ധനത്തിന്റെ മുന്‍ ലക്കങ്ങളും ഇവിടെ ലഭ്യമാണ്.
റീറ്റെയ്ല്‍ സമിറ്റ് രജിസ്‌ട്രേഷന്‍
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയ്ല്‍ സമിറ്റുകളിലൊന്നായ ധനം റീറ്റെയ്ല്‍ & ഫ്രാഞ്ചൈസ് സമിറ്റില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍, സ്റ്റോള്‍ ബുക്കിംഗ്, പരസ്യം എന്നിവയ്ക്കും മറ്റ് വിവരങ്ങളറിയാനും സ്റ്റോളില്‍ സൗകര്യമുണ്ടായിരിക്കും.
കേരളീയം 2023
കേരളത്തിന്റെ മികവുകളും നേട്ടങ്ങളും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ഏഴ് ദിന കേരളപ്പിറവി ആഘോഷം 'കേരളീയം 2023' 41 വേദികളിലായിട്ടാണ് നടക്കുന്നത്. പുസ്തക മേള കൂടാതെ കലാപരിപാടികള്‍, പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, വ്യാപാരമേള, ഭക്ഷ്യമേള, ഫ്ളവര്‍ഷോ, ചലച്ചിത്രമേള തുടങ്ങി വിവിധ തരം ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നവംബർ ഏഴിന് കേരളീയം 2023 സമാപിക്കും.