ഐപിഒ: മികച്ച കമ്പനിയെ എങ്ങനെ തിരഞ്ഞെടുക്കാം? നിക്ഷേപ യോഗ്യമാണോയെന്ന് തിരിച്ചറിയുന്നതെങ്ങനെ?

കമ്പനിയുടെ ബിസിനസും അതിന്റെ പ്രവര്‍ത്തന മേഖലയും ഒരു പ്രധാന ഘടകമാണ്. പ്രസ്തുത മേഖലയ്ക്ക് ഭാവി സാധ്യതയുണ്ടോ എന്ന് നിര്‍ബന്ധമായും ശ്രദ്ധിക്കണം
IPO banner and cash
IPOcanva
Published on

ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപം നേടാനായി നിരവധി കമ്പനികള്‍ ഐപിഒയുമായി രംഗത്തെത്താറുണ്ട്. ഇതില്‍ എല്ലാ ഐപിഒയും ഒരു നിക്ഷേപകനെ സംബന്ധിച്ച് നിക്ഷേപ യോഗ്യമാകണമെന്നില്ല. ഒരു ഐപിഒയില്‍ നിക്ഷേപിക്കുന്നതിന് മുമ്പ് കൃത്യമായ പഠനം നടത്തേണ്ടതുണ്ട്. താഴെ പറയുന്ന കാര്യങ്ങള്‍ നിക്ഷേപകര്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതാണ്.

കമ്പനിയുടെ അടിസ്ഥാന വിവരങ്ങള്‍

കമ്പനിയുടെ ബിസിനസും അതിന്റെ പ്രവര്‍ത്തന മേഖലയും ഒരു പ്രധാന ഘടകമാണ്. പ്രസ്തുത മേഖലയ്ക്ക് ഭാവി സാധ്യതയുണ്ടോ എന്ന് നിര്‍ബന്ധമായും ശ്രദ്ധിക്കണം. കൂടാതെ കമ്പനിയുടെ ബ്രാന്‍ഡിംഗ്, ഉപയോഗിക്കുന്ന ടെക്നോളജി, വിപണി വിഹിതം, ഉയര്‍ന്ന വില്‍പ്പന വളര്‍ച്ചയും ലാഭക്ഷമതയുമുണ്ടോ എന്നും പരിശോധിക്കേണ്ടതാണ്.

ഏത് കമ്പനിയുടെയും നിലനില്‍പ്പിന് ഭദ്രമായ സാമ്പത്തിക അന്തരീക്ഷം ഉണ്ടായിരിക്കണം. കമ്പനിയുടെ സാമ്പത്തിക രേഖകളായ ബാലന്‍സ് ഷീറ്റ്, പ്രോഫിറ്റ് ആന്‍ഡ് ലോസ് അക്കൗണ്ട് എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ഐപിഒ പ്രോസ്‌പെക്ടസില്‍ തന്നെ ഉണ്ടാകും. അത് വിശദമായി പരിശോധിക്കുക. കമ്പനിയുടെ വില്‍പ്പന വളര്‍ച്ച, ലാഭക്ഷമത, കടത്തിന്റെ അളവ്, പണത്തിന്റെ വരവ്-ചെലവ് എന്നിവ പ്രത്യേകം ശ്രദ്ധിക്കുക.

വില്‍പ്പനയിലും ലാഭക്ഷമതയിലും വളര്‍ച്ചയില്ലാതെ ഉയര്‍ന്ന കടബാധ്യതയുള്ള കമ്പനികള്‍ നിക്ഷേപ യോഗ്യമല്ല. ഒരു ബുള്‍ മാര്‍ക്കറ്റ് തരംഗം ആഞ്ഞടിക്കുമ്പോള്‍ പുറത്തുവരുന്ന പല ഐപിഒയും വളരെ ഉയര്‍ന്ന വിലയാണ് ആവശ്യപ്പെടാറുള്ളത്. ആ സാഹചര്യം പല കമ്പനി പ്രമോട്ടര്‍മാരും കൈവശം ഇരിക്കുന്ന ഓഹരികള്‍ വിറ്റ് പണമാക്കാനായി വിനിയോഗിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഐപിഒയ്ക്ക് ആവശ്യപ്പെടുന്ന വിലയ്ക്ക് അത് വാങ്ങിയാല്‍ മുതലാകുമോ എന്ന് നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

കമ്പനിയുടെ മൂല്യനിര്‍ണയം നടത്താനുപയോഗിക്കുന്ന പ്രൈസ് ഏണിംഗ് റേഷ്യോ (P/E Ratio) ഏണിംഗ് പര്‍ ഷെയര്‍ (EPS), പ്രൈസ് ബുക്ക് വാല്യു എന്നിവ ശ്രദ്ധാപൂര്‍വം വിലയിരുത്തേണ്ടതാണ്. ഐപിഒ വാല്യേഷന്‍ തന്ത്രങ്ങളായ ഡിസ്‌കൗണ്ടഡ് ക്യാഷ് ഫ്‌ളോ ടെക്‌നിക്ക്‌സ് (ഉഇഎ) സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു കമ്പനിയുടെ ആന്തരിക മൂല്യം (Itnrinsic value) കണ്ടെത്താന്‍ സഹായിക്കുന്നു. ആന്തരിക മൂല്യത്തേക്കാളും വളരെ ഉയര്‍ന്ന തുക ഐപിഒയ്ക്ക് ആവശ്യപ്പെടുമ്പോള്‍ അപേക്ഷിക്കാതിരിക്കുക.

ഐപിഒയുടെ ലക്ഷ്യം

ഓരോ ഐപിഒ വഴിയും ലഭിക്കുന്ന പണം കമ്പനി എന്തിന് ഉപയോഗിക്കുന്നു എന്നത് പ്രധാനമാണ്. ഐപിഒ നടത്തിയ ശേഷം ലഭിക്കുന്ന പണം ബിസിനസ് വിപുലീകരണം, ഗവേഷണം, ഏറ്റെടുക്കലുകള്‍, സാങ്കേതിക വിദ്യ വിപുലീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെങ്കില്‍ ഐപിഒയില്‍ നിക്ഷേപിക്കുന്നതാണ് ഉചിതം.

മാനേജ്മെന്റ് പ്രമോട്ടര്‍മാരുടെ ചരിത്രം ഐപിഒയില്‍ കമ്പനി പ്രമോട്ടര്‍മാരെയും കമ്പനി മാനേജ്‌മെന്റിന്റെ കഴിവിനെയും വിലയിരുത്തേണ്ടത് അനിവാര്യമാണ്. കമ്പനി പ്രമോട്ടര്‍മാരുടെ മുന്‍കാല പ്രവര്‍ത്തന ചരിത്രവും മറ്റും നിക്ഷേപകരെ സ്വാധീനിക്കും. സമ്പദ്വ്യവസ്ഥ വളരെ നല്ല രീതിയില്‍ നില

നില്‍ക്കുകയാണെങ്കില്‍ ഉയര്‍ന്ന ജിഡിപി വളര്‍ച്ച, കുറഞ്ഞ പണപ്പെരുപ്പം നല്ല രീതിയിലുള്ള സര്‍ക്കാര്‍ നയങ്ങള്‍ തുടങ്ങിയവ വ്യാവസായിക വളര്‍ച്ചയ്ക്ക് തുണയാകും.

അത്തരത്തിലുള്ള ഒരു മികച്ച മേഖലയിലെ കമ്പനിയാണെങ്കില്‍ ഐപിഒയില്‍ നിക്ഷേപം ഇറക്കുന്നത് പരിഗണിക്കാം. മറിച്ച്, ഒരുപാട് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍, ശക്തമായ മത്സരം, ആഗോള തലത്തില്‍ കമ്പനി ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറയുന്ന അവസ്ഥ പോലുള്ള സാഹചര്യങ്ങള്‍ പ്രതികൂലമാണ്. ഓഹരി വിപണി മുന്നേറ്റത്തിലാണെങ്കില്‍ പല ഐപിഒയും വേഗത്തില്‍ വിറ്റുപോകുകയും ഉയര്‍ന്ന ലിസ്റ്റിംഗ് നേട്ടം ഉണ്ടാകുകയും ചെയ്യും. മറിച്ച് ഓഹരി വിപണി താഴുമ്പോള്‍ ഐപിഒയ്ക്ക് കമ്പനികള്‍ താല്‍പ്പര്യം കാണിച്ചെന്നു വരില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com