കെ.എഫ്.സിക്ക് ലക്ഷ്യം രണ്ടുവര്‍ഷത്തിനകം 10,000 കോടി വായ്പകള്‍; കോഴിക്കോട് റിക്കവറി ഓഫീസ്

കെ.എഫ്.സിയുടെ ശാഖകളുടെ എണ്ണം ഘട്ടം ഘട്ടമായി വര്‍ധിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു
KFC Logo
Image : Canva
Published on

അടുത്ത രണ്ട് വര്‍ഷം കൊണ്ട് വായ്പാ ആസ്തി 10000 കോടി രൂപയായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് കേരളത്തിലെ പ്രമുഖ പൊതുമേഖലാ ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെ.എഫ്.സി). ഇതിന്റ ഭാഗമായി കെ.എഫ്.സി. പ്രവര്‍ത്തന വിപുലീകരണത്തിന്റെ ഭാഗമായി കോഴിക്കോട് പുതിയ അസറ്റ് റിക്കവറി ഓഫീസും തുടങ്ങും. ഉദ്ഘാടനം 14ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിക്കും. വായ്പാ നയം പരിഷ്‌കരിച്ചും ചെറുകിട സംരംഭങ്ങള്‍ക്കും (എം.എസ്.എം.ഇ) അടിസ്ഥാന സൗകര്യ മേഖലയിലും നല്‍കുന്ന വായ്പകള്‍ വര്‍ധിപ്പിച്ചും വായ്പാ ആസ്തി ഉയര്‍ത്താനാണ് കെ.എഫ്.സി പദ്ധതിയിടുന്നത്.

കെ.എഫ്.സി.യുടെ ശാഖകളുടെ എണ്ണം ഘട്ടം ഘട്ടമായി വര്‍ധിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനായി നിലവിലുള്ള 16 ശാഖകളെ എം.എസ്.എം.ഇ. ക്രെഡിറ്റ് ശാഖകളാക്കി മാറ്റുകയും, വലിയ വായ്പകള്‍ നല്‍കുന്നതിനായി പ്രത്യേക ക്രെഡിറ്റ് ശാഖകള്‍ തിരുവനന്തപുരത്തും എറണാകുളത്തും തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

ഇതോടൊപ്പം വായ്പാ തിരിച്ചടവ് കൂടുതല്‍ കാര്യക്ഷമമായി നടത്തുന്നതിനായി മൂന്ന് അസറ്റ് റിക്കവറി ശാഖകള്‍ ആരംഭിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിലെ ആദ്യ ശാഖയാണ് കോഴിക്കോട് ആരംഭിക്കുന്നത്. കോഴിക്കോട് നടക്കുന്ന ഉദ്ഘാട ചടങ്ങില്‍ തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com