സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 23,163 കണക്ഷനുകള്‍, ഒന്‍പത് ഡാര്‍ക്ക് ഫൈബര്‍ ഉപഭോക്താക്കള്‍; ഒരു ലക്ഷം പിന്നിട്ട് കെ ഫോണ്‍

ആകെ 3800 ലോക്കല്‍ നെറ്റ്‌വര്‍ക്ക് പ്രൊവൈഡര്‍മാര്‍ കണക്ഷനുകള്‍ നല്‍കാനായി കെഫോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്
k fone
Image courtesy: kfon
Published on

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണിന് ഒരു ലക്ഷത്തിലധികം ഉപയോക്താക്കള്‍. വാഹന ഗതാഗതം പ്രയാസമുള്ള ആദിവാസി ഊരുകളിലും ദ്വീപ് പ്രദേശങ്ങളിലുമുള്‍പ്പടെ സംസ്ഥാനത്തുടനീളം കണക്ഷനുകള്‍ നല്‍കിയാണ് ഒരു ലക്ഷമെന്ന നേട്ടത്തിലേക്ക് കെഫോണ്‍ എത്തിയതെന്ന് അധികൃതര്‍ പറയുന്നു.

62,781 എഫ്ടിടിഎച്ച് കണക്ഷനുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 23,163 കണക്ഷനുകള്‍, സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി 2,729 കണക്ഷനുകള്‍, ഒന്നാം ഘട്ടത്തില്‍ 5,251ഉം രണ്ടാം ഘട്ടത്തില്‍ 6,150ഉം ഉള്‍പ്പടെ 11,402 ബി.പി.എല്‍ കണക്ഷനുകള്‍, ഒന്‍പത് ഡാര്‍ക്ക് ഫൈബര്‍ ഉപഭോക്താക്കള്‍ (ഏഴായിരത്തിലധികം കിലോമീറ്റര്‍), പ്രത്യേക പരിപാടികള്‍ക്കായി 14 കണക്ഷനുകള്‍ എന്നിങ്ങനെ ആകെ 1,00,098 ഉപഭോക്താക്കളാണ് നിലവില്‍ കെഫോണ്‍ കണക്ഷനുകള്‍ ഉപയോഗിക്കുന്നത്.

ആകെ 3800 ലോക്കല്‍ നെറ്റ്‌വര്‍ക്ക് പ്രൊവൈഡര്‍മാര്‍ കണക്ഷനുകള്‍ നല്‍കാനായി കെഫോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ഇല്ലാത്തതിന്റെ പേരില്‍ ആരും മാറ്റി നിര്‍ത്തപ്പെടരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കാന്‍ കെഫോണ്‍ നേതൃത്വം നല്‍കുകയാണെന്ന് കെഫോണ്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു പറഞ്ഞു.

കെ ഫോണ്‍ പദ്ധതി നടപ്പാക്കാന്‍ നേരത്തെ തമിഴ്നാടും മുന്നോട്ട് വന്നിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ തമിഴ്നാട് ഐ.ടി മന്ത്രി തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. തമിഴ്നാട് ഐ.ടി സെക്രട്ടറിയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ടിഫോണ്‍ എന്ന പേരില്‍ ഈ പദ്ധതി നടപ്പാക്കാനാണ് തമിഴ്നാട് സര്‍ക്കാര്‍ ആലോചിക്കുന്നത്.

KFON surpasses one lakh connections, extending digital connectivity to tribal and remote regions across Kerala

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com