രണ്ടുലക്ഷം പേര്‍ക്ക് തൊഴിലവസരം, ₹10,000 കോടി കേന്ദ്ര ഫണ്ടിംഗ്; ആന്ധ്രയില്‍ 2,000 ഏക്കറില്‍ വന്‍ ടെക്‌സ്റ്റൈല്‍ പാര്‍ക്കുമായി കിറ്റെക്‌സ്

കേന്ദ്രത്തിന്റെ ടെക്‌സ്‌റ്റൈല്‍ വിപുലീകരണ പദ്ധതിയില്‍പ്പെടുത്തി ടെക്‌സ്റ്റൈല്‍ പാര്‍ക്ക് സ്ഥാപിക്കുകയാണ് ലക്ഷ്യം
ആന്ധ്രാപ്രദേശ് ഐടി, ഇലക്‌ട്രോണിക്‌സ് മന്ത്രി നാരാ ലോകേഷ് കിഴക്കമ്പലം കിറ്റെക്‌സ് ഫാക്ടറിയില്‍ സന്ദര്‍ശനം നടത്തുന്നു. സാബു ജേക്കബ് സമീപം.
ആന്ധ്രാപ്രദേശ് ഐടി, ഇലക്‌ട്രോണിക്‌സ് മന്ത്രി നാരാ ലോകേഷ് കിഴക്കമ്പലം കിറ്റെക്‌സ് ഫാക്ടറിയില്‍ സന്ദര്‍ശനം നടത്തുന്നു. സാബു ജേക്കബ് സമീപം.
Published on: 

തെലങ്കാനയക്ക് പിന്നാലെ അയല്‍സംസ്ഥാനമായ ആന്ധ്രപ്രദേശിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കിറ്റെക്‌സ്. ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു പ്രത്യേക താല്‍പര്യമെടുത്താണ് കിറ്റെക്‌സ് ഗ്രൂപ്പിനെ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം സംസ്ഥാന ഐടി, ഇലക്‌ട്രോണിക്‌സ് മന്ത്രി നാരാ ലോകേഷ് കിറ്റെക്‌സ് എംഡി സാബു എം ജേക്കബിനെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.

കേന്ദ്രത്തിന്റെ ടെക്‌സ്‌റ്റൈല്‍ വിപുലീകരണ പദ്ധതിയില്‍പ്പെടുത്തി ടെക്‌സ്റ്റൈല്‍ പാര്‍ക്ക് സ്ഥാപിക്കുകയാണ് ലക്ഷ്യം. സ്ഥലം സൗജന്യമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കും. ഈ സ്ഥലത്ത് അടിസ്ഥാന സൗകര്യ വികസനം ഒരുക്കേണ്ടത് കിറ്റെക്‌സാണ്. പദ്ധതിക്ക് കേന്ദ്രത്തിന്റെ വകയായി 10,000 കോടിയുടെ ധനസഹായവും ലഭിക്കുമെന്നാണ് വിവിധ മാധ്യമറിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്തിന് ലഭിക്കും തൊഴിലവസരങ്ങള്‍

രണ്ടുലക്ഷം പേര്‍ക്ക് ടെക്‌സ്റ്റൈല്‍ പാര്‍ക്ക് വഴി തൊഴില്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഇതില്‍ ഭൂരിപക്ഷവും സ്ത്രീകളായിരിക്കും. സംസ്ഥാനത്തിന്റെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയില്‍ വലിയ തോതില്‍ തൊഴില്‍ സൃഷ്ടിക്കാന്‍ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് കോട്ടണ്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊണ് ആന്ധ്രപ്രദേശ്.

നിലവില്‍ ആന്ധ്രയില്‍ ഗുജറാത്തിലേക്കാണ് കോട്ടണ്‍ കയറിപ്പോകുന്നത്. ടെക്‌സ്‌റ്റൈല്‍ പാര്‍ക്ക് വരുന്നതോടെ ഈ വരുമാനം ആന്ധ്രയില്‍ തന്നെ നിലനിര്‍ത്താന്‍ സാധിക്കും. തെലങ്കാനയിലെ ഫാക്ടറി പ്രവര്‍ത്തിക്കുന്നത് കണ്ടറിഞ്ഞാണ് ആന്ധ്ര സര്‍ക്കാര്‍ തങ്ങളെ ക്ഷണിച്ചതെന്ന് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് വ്യക്തമാക്കി. കഴിഞ്ഞദിവസം ആന്ധ്ര സംഘം കിഴക്കമ്പലത്തെ കിറ്റെക്‌സ് ഫാക്ടറി സന്ദര്‍ശിച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com