ലാലേട്ടനൊപ്പം 'മാസ്' ആയി കിവി പ്രീമിയം ഐസ്ക്രീം

മലപ്പുറത്തു നിന്നുമെത്തി കേരളത്തിന്റെ സ്വന്തം പ്രീമിയം ഐസ്‌ക്രീം ബ്രാന്‍ഡിലേക്ക് ഉയരുന്ന കിവി പ്രീമിയം ഐസ്‌ക്രീമിന് ബ്രാന്‍ഡ് അംബാസഡറായി സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. ബ്രാന്‍ഡിന് കീഴില്‍ പുതിയതായി പുറത്തിറക്കിയ പുട്ട് ഐസ് ക്രീം ഉള്‍പ്പെടെ 21 ഓളം ഫ്ളേവറുകളിലായി 150 ഓളം വിവിധങ്ങളായ ഉല്‍പ്പന്നശ്രേണിയില്‍ കിവി പ്രീമിയം ഐസ് ക്രീം മാര്‍ക്കറ്റില്‍ ലഭ്യമാണ്.

മലപ്പുറം കാക്കഞ്ചേരിയിലെ കിന്‍ഫ്ര ഫുഡ് പ്രോസസിംഗ് പാര്‍ക്കിലേക്കെത്തുന്ന കിവി ഐസ്‌ക്രീമുകള്‍ക്കായുള്ള പാല്‍ തമിഴ്നാട്ടിലെ പൊള്ളാച്ചിയിലെ സ്വന്തം പാല്‍ സംഭരണ യൂണിറ്റില്‍ നിന്നുമാണെത്തുന്നത്. ക്ഷീര കര്‍ഷകരില്‍ നിന്നും നേരിട്ട് പാല്‍ സംഭരിച്ച് ശീതീകരിച്ച മില്‍ക്ക് ടാങ്കറുകളില്‍ ഫാക്ടറികളില്‍ എത്തിച്ചും, ഉയര്‍ന്ന ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കളും ഫ്രൂട്ട് കളും ഫ്രൂട്ട് പള്‍പ്പുകളും, അതിനൂതന സാങ്കേതിക വിദ്യയായ HTST പാസ്റ്ററൈസേഷന്‍ സംവിധാനവും ഓട്ടോമാറ്റിക് പാക്കിംഗ് സംവിധാനത്തോടും കൂടിയാണ് കിവി പ്രീമിയം ഐസ് ക്രീം ഉല്‍പാദിപ്പിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.
ഇത്തരത്തില്‍ പുറത്തിറക്കുന്ന ഐസ് ക്രീം അതെ നിലവാരത്തോടെ 10 ലധികം ഫ്രീസര്‍ ട്രക്കുകളിലായി കമ്പനി നേരിട്ട് വിപണന കേന്ദ്രങ്ങളില്‍ എത്തിക്കുന്നു. ''ഉയര്‍ന്ന ഗുണമെന്മയുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുക വഴി കേരളത്തിലുടനീളം ഉപഭോക്താക്കളെ നേടിയെടുത്ത സ്ഥാപനമാണ് കിവി പ്രീമിയം ഐസ് ക്രീം. ഉപഭോക്താക്കളുടെ പ്രതീക്ഷകൊത്തു വളരുക എന്നതാണ് കിവിയുടെ ലക്ഷ്യം. മോഹന്‍ലാലിന്റെ വരവ് ഈ ലക്ഷ്യത്തെ മികച്ചരീതിയില്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാകും'' കിവി പ്രീമിയം ഐസ് ക്രീമിന്റെ മാനേജിംഗ് ഡയറക്ടര്‍ സമീം അന്‍സാരിയും ഡയറക്ടര്‍ ഹസ്‌കര്‍ അലി പറയുന്നു.
നിലവില്‍, പാലക്കാട് കഞ്ചിക്കോട് കിന്‍ഫ്ര ഐഐടി പാര്‍ക്കില്‍ ഞങ്ങള്‍ രണ്ടാമത്തെ ഉല്‍പ്പാദന കേന്ദ്രം തുറന്നിട്ടുണ്ട്.


Related Articles

Next Story

Videos

Share it