52 വർഷം എംഎൽഎ, 13 ബജറ്റുകൾ, 'അധ്വാനവർഗ സിദ്ധാന്ത'ത്തിന്റെ ഉപജ്ഞാതാവ്

52 വർഷം എംഎൽഎ, 13 ബജറ്റുകൾ, 'അധ്വാനവർഗ സിദ്ധാന്ത'ത്തിന്റെ ഉപജ്ഞാതാവ്
Published on

കേരള രാഷ്ട്രീയത്തിൽ തോൽവിയറിയാത്ത എംഎൽഎയാണ് കെഎം മാണി എന്ന മാണിസാർ. 1965-ൽ പാലാ നിയമസഭാ മണ്ഡലം രൂപീകൃതമായപ്പോൾ മുതൽ അദ്ദേഹമാണ് എംഎൽഎ. മികച്ച ആശയങ്ങളിലൂടെ ഇഎംഎസ്, കെ. കരുണാകരൻ മുതലായ രാഷ്ട്രീയ അതികായന്മാരുടെ നിരയിൽ സ്ഥാനം നേടിയ മാണിസാറിന്റെ പേരിൽ നിരവധി റെക്കോർഡുകളുമുണ്ട്.

  • 52 വർഷം എംഎൽഎ ആയി സേവനമനുഷ്ഠിച്ച നേതാവ്
  • ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന എംഎൽഎ (25 വർഷം) എന്ന റെക്കോർഡ് മാണിസാറിന് സ്വന്തം
  • ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രി. 13 ബജറ്റുകളാണ് ധനമന്ത്രിയായിരിക്കെ അവതരിപ്പിച്ചത്
  • തുടർച്ചയായി 13 വർഷം ഒരേ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി
  • കൂടുതൽ കാലം ധന വകുപ്പും (11 വർഷം 8 മാസം) നിയമ വകുപ്പും (21 വർഷം 2 മാസം) കൈകാര്യം ചെയ്‌ത മന്ത്രി

അധ്വാനവർഗ്ഗ സിദ്ധാന്തം, കാരുണ്യാ ലോട്ടറി

നവീന ആശയങ്ങളുടെ വഴിയേ നടന്ന മന്ത്രിയായിരുന്നു കെ.എം മാണി. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ തിയറിയായിരുന്നു അധ്വാനവർഗ്ഗ സിദ്ധാന്തം. ഇടതുപക്ഷത്തിന്റെ തൊഴിലാളി വർഗ സിദ്ധാന്തത്തിന് ബദലായി മാണി അവതരിപ്പിച്ചതാണ് അധ്വാനവർഗ്ഗ സിദ്ധാന്തം.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കർഷകരും, കർഷക തൊഴിലാളികളും 'അധ്വാന വിഭാഗ'ത്തിൽ പെടുന്നവരാണ്. ഇക്കൂട്ടർ ചേർന്ന് നിന്നാൽ മാത്രമേ അവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം വാദിച്ചിരുന്നു.

കർഷകരും കർഷക തൊഴിലാളികളും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും കാർഷിക അഭിവൃദ്ധിക്ക് ഇരുകൂട്ടരും ചേർന്ന് നിൽക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വിശ്വസിച്ചു.

ഭാഗ്യക്കുറിയിൽനിന്നുള്ള പണംകൊണ്ട് പാവപ്പെട്ടവർക്ക് ചികിത്സാ സഹായം നൽകുന്ന കാരുണ്യ പദ്ധതി മാണിസാറിന്റെ ആശയമായിരുന്നു. അതിന്റെ രൂപരേഖയെല്ലാം സ്വന്തമായാണ് എഴുതിയുണ്ടാക്കിയതും.

വൈദ്യുതി മന്ത്രിയായിരിക്കുമ്പോള്‍ വെളിച്ച വിപ്ലവം, ജലസേചന മന്ത്രിയായിരിക്കവേ കമ്യൂണിറ്റി ഇറിഗേഷന്‍ എന്നിങ്ങനെയുള്ള നിരവധി പുതിയ പദ്ധതികൾ അദ്ദേഹത്തിന് കേരളത്തിനുള്ള സംഭവനകളായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com