

കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെഎംഎ) മൂന്നാമത് വാര്‍ഷിക മാനേജ്‌മെന്റ് കണ്‍വെന്‍ഷനായ ക്ലേസിസ് കെമാക് 2026ന് കൊച്ചിയൊരുങ്ങി. ജനുവരി 15, 16 തീയതികളില്‍ ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ദ്വിദിന കണ്‍വെന്‍ഷന്‍ നടക്കുക. ആയിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും.
15ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. രാജ്യത്തിനകത്തും പുറത്തു നിന്നുമായി 50ലധികം പ്രഭാഷകരുടെ സാന്നിധ്യം പരിപാടിയുടെ ആകര്‍ഷണീയതയാണ്. ട്രാന്‍സ്‌ഫോര്‍മിങ് ഫോര്‍ ഇമ്പാക്ട് എന്നതാണ് ഇത്തവണത്തെ സമ്മേളന പ്രമേയമെന്ന് കെഎംഎ പ്രസിഡന്റ് കെ. ഹരികുമാര്‍, കെമാക് ചെയര്‍ അള്‍ജിയേഴ്‌സ് ഖാലിദ് എന്നിവര്‍ അറിയിച്ചു.
കേരളത്തിലെ മാനേജ്മെന്റ് മേഖലയെ ശക്തിപ്പെടുത്തുക എന്നതാണ് കണ്‍വന്‍ഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് കെഎംഎ പ്രസിഡന്റ് കെ ഹരികുമാര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരന്‍ മുഖ്യപ്രഭാഷണം നടത്തും. യുഎന്‍ മുന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ കുമരേഷ് സി മിശ്ര വിശിഷ്ടാതിഥിയാകും.
പതിനൊന്ന് സെഷനുകളിലായി രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള അന്‍പതിലേറെ ബിസിനസ്, മാനേജ്മെന്റ് വിദഗ്ധര്‍ സമ്മേളന സെഷനുകളില്‍ പങ്കെടുക്കും.
ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് (മുത്തൂറ്റ് ഫിനാന്‍സ്), സി ജെ ജോര്‍ജ് (ജിയോജിത്), മധു എസ് നായര്‍ (കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്), എം.പി അഹമ്മദ് (മലബാര്‍ ഗ്രൂപ്പ്) എന്നിവരെ ട്രാന്‍സ്ഫര്‍മേഷന്‍ ഐക്കണ്‍സ് ഓഫ് കേരളയായി ആദരിക്കും. ഇവരെ പങ്കെടുപ്പിച്ചുള്ള റൗണ്ട് ടേബിള്‍ വേണുഗോപാല്‍ സി ഗോവിന്ദ് മോഡറേറ്റ് ചെയ്യും.
കെഎംഎ റോള്‍ ഇന്‍ ദി ട്രാന്‍സ്ഫര്‍മേഷന്‍ ഓഫ് കേരളാസ് മാനേജ്മെന്റ് ലാന്‍ഡ്‌സ്‌കേപ് എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ സുനില്‍ സക്കറിയ മോഡറേറ്ററാകും. സിയാല്‍ എംഡി എസ് സുഹാസ് മുഖ്യപ്രഭാഷണം നടത്തും. പ്രസാദ് കെ പണിക്കര്‍, ദിനേശ് തമ്പി, കെ ഹരികുമാര്‍ എന്നിവര്‍ പങ്കെടുക്കും.
വിവിധ സെഷനുകളില്‍ നിരുപമ റാവു, ആനന്ദ് കുല്‍ക്കര്‍ണി, ഡോ. പ്രമോദ് വര്‍മ്മ, നവാസ് മീരാന്‍, രാജ് രാഘവന്‍, നരേഷ് കുമാര്‍ സേഥി, വിനോദ് തരകന്‍, പ്രൊഫ. ഹെലെ ഹാരിസണ്‍, വിരാള്‍ ദവദ, ഡോ. കൃഷ്ണദാസ് ഗെയ്ടോന്‍ഡ്, ഡോ. ബിജോയ് ഈരാറ്റില്‍, ശ്രീവത്സന്‍ അപരാജിതന്‍, ഡോ. നളന്ദ ജയദേവ്, ഡോ. നേഗിഷ് ഗൗനിക്കര്‍, ഡോ. എസ് ജ്യോതി നീരജ, ഷീന സിംഗ്, ഇബ്രാഹിം ഹവാസ് എന്നിവര്‍ സംസാരിക്കും.
15ന് രാവിലെ ഒന്‍പതരയ്ക്ക് യുവ മാനേജര്‍മാര്‍ക്കും യുവ സംരംഭകര്‍ക്കുമായി സംഘടിപ്പിക്കുന്ന നടക്കുന്ന യങ് മൈന്‍ഡ്സ് സമ്മിറ്റ് ടോം ജോസ് ഉദ്ഘാടനം ചെയ്യും. ശരത്ബാബു ഏഴുമലൈ മുഖ്യാതിഥിയാകും. പ്രൊഫ. ഹെലെ ഹാരിസണ്‍ മുഖ്യ പ്രഭാഷണം നടത്തും. വിവിധ പാനല്‍ സെഷനുകളില്‍ ബിബു പുന്നൂരാന്‍, അല്‍ത്താഫ് ജഹാംഗീര്‍, മീന തോമസ്, ദീപു സേവ്യര്‍, അതുല്‍ റാം, ഡോ. കല്യാണി വല്ലത്ത്, അനൂപ് അംബിക, സുശാന്ത് കുരുന്തില്‍, ടോം ജോസഫ് എന്നിവര്‍ പങ്കെടുക്കും.
കെഎംഎ പ്രസിഡന്റ് കെ. ഹരികുമാര്‍, ഓണററി സെക്രട്ടറി അനില്‍ വര്‍മ, ഭാരവാഹികളായ അല്‍ജിയേഴ്‌സ് ഖാലിദ്, ദിലീപ് നാരായണന്‍, വിനോദ് തരകന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ ബന്ധപ്പെടുക: https://claysyskmac.claysys.org
90727 75588.
Read DhanamOnline in English
Subscribe to Dhanam Magazine