

കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെഎംഎ) സംഘടിപ്പിക്കുന്ന വിമന്‍ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവ് 2026 വെള്ളിയാഴ്ച്ച (മാര്‍ച്ച് 13) കൊച്ചിയില്‍ നടക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ താജ് വിവാന്ത ഹോട്ടലാണ് കോണ്‍ക്ലേവിന് വേദിയാകുന്നത്. ബിസിനസ് ലോകത്തെ വനിതകളുടെ സാന്നിധ്യമാണ് കോണ്‍ക്ലേവിനെ ശ്രദ്ധേയമാകുന്നത്.
കൊച്ചി ഡെപ്യൂട്ടി കമ്മീഷണര്‍ അശ്വതി ജിജി, മനോരമ ഓണ്‍ലൈന്‍ സിഇഒ മറിയം മാമന്‍ മാത്യു, നിയോ ഫിലിം സ്‌കൂള്‍ സ്ഥാപകനും ചെയര്‍മാനുമായ ജെയിന്‍ ജോസഫ്, ചലച്ചിത്രതാരം കുക്കു പരമേശ്വരന്‍ എന്നിവര്‍ ഉദ്ഘാടന സെഷനില്‍ മുഖ്യാതിഥികളായെത്തും.
ശ്രീഷ രവീന്ദ്രന്‍, ഡോ. കുല്‍ജിത് ഉപ്പല്‍, ഉത്തര രാമകൃഷ്ണന്‍, രാധിക സേതുമാധവന്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പ്രാസംഗികരുടെ നിര. Partners in Purpose: Real Stories of Giving to Gain എന്ന വിഷയത്തിലൂന്നിയുള്ള പാനല്‍ ചര്‍ച്ചയില്‍ വെബ്ആന്‍ഡ്ക്രാഫ്റ്റ് സ്ഥാപകരായ അബിന്‍ ജോസ് ടോം, ജിലു ജോസഫ്, എംലോഫ് ബൈ ജോയല്‍ ജേക്കബ് മാത്യു സാരഥികളായ ജോയല്‍ ജേക്കബ് മാത്യു, മരിയ തോമസ് എന്നിവര്‍ പങ്കെടുക്കും. അനി ജേക്കബാണ് മോഡറേറ്റര്‍.
Leading with Purpose: Innovation, Wellness & Enterprise for Social Good എന്ന വിഷയത്തില്‍ ഉച്ചയ്ക്കുശേഷം പാനല്‍ ചര്‍ച്ച നടക്കും. ദേവിക ചന്ദ്രശേഖരന്‍, ശ്രീകാന്ത് ഹരി, ഉബൈസ് അലി, വന്ദന വിനോദ് എന്നിവര്‍ പങ്കെടുക്കും. ദേവി എ നയ്യാര്‍ മോഡറേറ്റാകും.
കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നതിന് കെഎംഎ അംഗങ്ങള്‍ക്ക് 1,000 രൂപയും മറ്റുള്ളവര്‍ക്ക് 1,200 രൂപയുമാണ് നിരക്ക്. രജിസ്‌ട്രേഷന്: https://l1nk.dev/qO0vP
Read DhanamOnline in English
Subscribe to Dhanam Magazine