കൊച്ചിയിൽ പൊതു ഗതാഗതം ശക്തമാക്കാനൊരുങ്ങി കെ.എം.ആര്‍.എല്‍, കൂടുതൽ എ.സി ഇലക്ട്രിക് ബസുകൾ പുറത്തിറക്കുന്നു

കൊച്ചി മെട്രോയേക്കാൾ കൂടുതൽ ആളുകളെ കൊണ്ടുപോകുന്നത് ബസുകളാണ്
Kochi Metro feeder bus
Published on

കൊച്ചി മെട്രോയുടെ ഫസ്റ്റ്, ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിനായി കെ.എം.ആര്‍.എല്ലിന്റെ (KMRL) 15 ഓളം എ.സി ഇലക്ട്രിക്ക് ബസുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. മികച്ച പ്രതികരണമാണ് ഈ സര്‍വീസുകള്‍ക്ക് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ഓരോ ദിവസവും ഈ സര്‍വീസുകള്‍ പ്രയോജനപ്പെടുത്തുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ 20 എ.സി ഇലക്ട്രിക്ക് ഫീഡർ ബസുകള്‍ കൂടി അവതരിപ്പിക്കുന്നതിനുളള ഒരുക്കങ്ങളിലാണ് അധികൃതര്‍.

ആലുവ-എയർപോർട്ട്, കളമശ്ശേരി-മെഡിക്കൽ കോളേജ്, കാക്കനാട് വാട്ടർ മെട്രോ ടെർമിനൽ-ഇൻഫോപാർക്ക്, ഹൈക്കോടതി-എംജി റോഡ് തുടങ്ങിയ റൂട്ടുകളിലൂടെയാണ് നിലവില്‍ ഫീഡര്‍ ബസുകള്‍ സര്‍വീസ് നടത്തുന്നത്. കൊച്ചി നഗരത്തിലെ പൊതുഗതാഗത ശൃംഖല നവീകരിക്കാനുള്ള ഉദ്യമം കൂടി കെ.എം.ആര്‍.എല്‍ ഏറ്റെടുക്കുകയാണ്. ഇതിന്റെ കൂടെ ഭാഗമായാണ് പുതിയ ബസുകള്‍ അവതരിപ്പിക്കുന്നത്.

കൊച്ചിയിലെ പൊതുഗതാഗത ശൃംഖലയെ സാങ്കേതികമായി മെച്ചപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനും ബസുകളുടെ ആധുനികവൽക്കരിക്കണം കൂടി ആവശ്യമാണെന്ന നിലപാടിലാണ് കെ.എം.ആര്‍.എല്‍ അധികൃതര്‍. കൊച്ചിയിൽ 1,053 സർവീസുകൾ സ്വകാര്യ ബസുകൾ നടത്തുന്നതായി കെഎംആർഎല്ലിന്റെ കരട് മൊബിലിറ്റി പ്ലാൻ വ്യക്തമാക്കുന്നു. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും ചേർന്നുളള ഗതാഗത ശൃംഖലയാണ് നഗരത്തിലെ പ്രധാന റോഡുകളുടെ 80 ശതമാനവും കൈയടക്കുന്നത്. ഇത് പൊതുഗതാഗത സേവനങ്ങളുടെ ശക്തമായ സാന്നിധ്യമാണ് സൂചിപ്പിക്കുന്നത്.

സ്വകാര്യ ബസുകളിൽ ഗണ്യമായ എണ്ണം പഴയതാണ് എന്നത് ഈ മേഖല നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ്. കൂടാതെ ഇവര്‍ക്കെതിരെ പതിവായി ഉന്നയിക്കപ്പെടുന്ന പരാതികളാണ് അപകടകരവും അശ്രദ്ധവുമായ ഡ്രൈവിംഗ്. സ്വകാര്യ പങ്കാളികളാണോ കെഎസ്ആർടിസി യാണോ നടത്തുന്നത് എന്നതല്ല, ബസുകൾ പൊതുജനങ്ങള്‍ക്ക് സുഖകരമായ യാത്ര നൽകുന്നതായിരിക്കണം. കൊച്ചി മെട്രോയേക്കാൾ കൂടുതൽ ആളുകളെ കൊണ്ടുപോകുന്നത് ബസുകളാണ്. നഗരത്തിലെ ഗതാഗത ആവശ്യങ്ങളിൽ ബസുകൾ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടി വേണം പുതിയ എ.സി ഇലക്ട്രിക്ക് ബസുകള്‍ അവതരിപ്പിക്കാനുളള കെ.എം.ആര്‍.എല്ലിന്റെ നീക്കങ്ങളെ കാണാന്‍.

KMRL to expand Kochi Metro's first and last-mile connectivity with 20 new AC electric feeder buses.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com