അനുഭവമാണ്, 0484 എയ്റോ ലോഞ്ച്! ഉദ്ഘാടനം ഇന്ന്

കൊച്ചി വിമാനത്താവള അടിസ്ഥാന സൗകര്യ വികസനത്തിൽ പുതിയ കാൽവെയ്പ്
അനുഭവമാണ്, 0484 എയ്റോ ലോഞ്ച്! ഉദ്ഘാടനം ഇന്ന്
Published on

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (സിയാൽ) അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന ഏഴ് മെഗാ പദ്ധതികളിൽ നാലാമത്തേതായ 0484 എയ്റോ ലോഞ്ചിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കാനും മികച്ച വിമാനത്താവള അനുഭവം ഉറപ്പാക്കാനും നിരവധി പദ്ധതികളുമായി മുന്നോട്ടു പോവുകയാണ് സിയാൽ. മിതമായ മണിക്കൂർ നിരക്കുകളിൽ പ്രീമിയം എയർപോർട്ട് ലോഞ്ച് അനുഭവമാണ് 0484 എയ്റോ ലോഞ്ചിലൂടെ യാത്രക്കാർക്ക് നൽകുന്നത്. സെക്യൂരിറ്റി ഹോൾഡ് മേഖലയ്ക്ക് പുറത്തായതിനാൽ സന്ദർശകർക്കും ലോഞ്ച് സംവിധാനങ്ങൾ ഉപയോഗിക്കാം.

റസ്റ്റോറന്റ്, സ്പാ ...

ആഭ്യന്തര-അന്താരാഷ്ട്ര ടെർമിനലുകൾക്ക് സമീപത്തായാണ് ലോഞ്ച് ഒരുക്കിയിട്ടുള്ളത്. അരലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിൽ 37 മുറികൾ, നാല് സ്യൂട്ടുകള്‍, മൂന്ന് ബോര്‍ഡ് റൂമുകള്‍, 2 കോണ്‍ഫറന്‍സ് ഹാളുകള്‍, കോ-വര്‍ക്കിങ് സ്പേസ്, ജിം, ലൈബ്രറി, റസ്റ്റോറന്റ്, സ്പാ, പ്രത്യേകം കഫേ ലോഞ്ച് എന്നിവയെല്ലാം വിശാലമായ ഈ ലോഞ്ചിൽ ഒരുക്കിയിട്ടുണ്ട്. റെഗുലേറ്ററി അതോറിറ്റികളുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രവർത്തനം ആരംഭിക്കും.

സിയാൽ ടെർമിനൽ 2 വേദിയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷനാകും. മന്ത്രി കെ. രാജൻ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ എന്നിവർ വിശിഷ്ടാതിഥികളാവും. എം.പി.മാർ, എം.എൽ.എ മാർ, എന്നിവർക്കൊപ്പം മറ്റ് പ്രമുഖരും പങ്കെടുക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

വിഴിഞ്ഞം തുറമുഖത്തിന് ഒരു ചുവടുവയ്പ് കൂടി; സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതിക്ക് കസ്റ്റംസ് അനുമതി; കാത്തിരിക്കുന്നത് കൂടുതല്‍ തൊഴിലവസരങ്ങള്‍
Image: Canva
flipcart logo and food delivery visuals
Prime minister Narendra Modi and Us president Donald trump in conversation -  Harley Davidosn Pan America tourer bike in the background
logo
DhanamOnline
dhanamonline.com