

രാജ്യത്തെ പ്രമുഖ കോ-വര്‍ക്കിംഗ് സ്‌പേസ് ദാതാക്കളായ സ്‌പേസ് വണ്‍ (SpazeOne) കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. നാലു വര്‍ഷം മുമ്പ് സംരംഭകരായ സിജോ ജോസും ജെയിംസ് തോമസും ചേര്‍ന്ന് കൊച്ചിയില്‍ തുടക്കമിട്ട സ്‌പേസ്‌വണ്‍ ഇന്ന് ദക്ഷിണേന്ത്യയിലെ മുന്‍നിര കമ്പനിയാണ്. റിലയന്‍സ് അടക്കം പ്രമുഖ കമ്പനികള്‍ സ്‌പേസ്‌വണ്ണിന്റെ ഉപയോക്താക്കളാണ്.
കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന കോ-വര്‍ക്കിംഗ് സ്‌പേസ് ആശയത്തിന് വലിയ സ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വരും വര്‍ഷങ്ങളില്‍ പ്രവേശിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
നിലവില്‍ കൊച്ചി (7) കോയമ്പത്തൂര്‍ (4), തിരുവനന്തപുരം (1), കോഴിക്കോട് (1) എന്നിവിടങ്ങളിലായി 13 ലൊക്കേഷനുകളില്‍ സ്‌പേസ്‌വണ്ണിന് സാന്നിധ്യമുണ്ട്. ബംഗളൂരു, ചെന്നൈ അടക്കം മറ്റ് പ്രധാന ലൊക്കേഷനുകളിലും അടുത്തു തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സിജോ ജോസും ജെയിംസ് തോമസും അറിയിച്ചു.
സ്‌പേസ്‌വണ്‍, ഇതിനോടകം 70 കോടിയിലധികം രൂപയുടെ നിക്ഷേപം സ്വന്തമാക്കിയിട്ടുണ്ട്. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ വിവിധ നഗരങ്ങളിലായി 5.5 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഓഫീസ് സ്ഥലങ്ങളാണ് ഇപ്പോള്‍ സ്‌പേസ്‌വണ്‍ കൈകാര്യം ചെയ്യുന്നത്. മാധ്യമങ്ങള്‍, ബാങ്കിങ്, ഐടി സേവനങ്ങള്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലുള്ള സ്ഥാപനങ്ങള്‍ക്ക് മെച്ചപ്പെട്ടതും എന്നാല്‍ ചെലവ് കുറഞ്ഞതുമായ ഓഫീസ് ഇടങ്ങള്‍ അത്യാവശ്യമാണ്.
കോര്‍പ്പറേറ്റുകള്‍, വളരുന്ന സംരംഭങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഫ്രീലാന്‍സര്‍മാര്‍ തുടങ്ങി വലിയൊരു വിഭാഗം ഇപ്പോള്‍ ഞങ്ങളുടെ സേവനം തേടുന്നുണ്ട്- സ്‌പേസ്‌വണ്‍ സഹസ്ഥാപകനും ഡയറക്ടറുമായ സിജോ ജോസ് പറഞ്ഞു.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോയമ്പത്തൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ കൂടുതല്‍ ലൊക്കേഷനുകള്‍ നോക്കുന്നുണ്ട്. ഇതിനൊപ്പം ചെന്നൈ, ഹൈദരബാദ്, മധുര ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് ഡയറക്ടര്‍മാര്‍ അറിയിച്ചു.
സ്ത്രീകള്‍ക്കായി സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് മെഷീനുകള്‍, അതിവേഗ ഇന്റര്‍നെറ്റ്, ചൂടും തണുപ്പുമുള്ള പാനീയങ്ങള്‍, 24/7 സുരക്ഷിതമായ പ്രവേശനം, ആധുനികവും സൗകര്യപ്രദവുമായ ഓഫീസ് ഇടങ്ങള്‍, ദിവസേനയുള്ള പരിപാലന സേവനങ്ങള്‍ എന്നിവയാണ് സ്‌പേസ്‌വണ്ണിന്റെ പ്രധാന പ്രത്യേകതകള്‍.
Read DhanamOnline in English
Subscribe to Dhanam Magazine