കൊച്ചിയിലെ ഗതാഗത രംഗത്ത് ടെക്‌നോളജിയെ പ്രതിഷ്ഠിക്കേണ്ടത് അനിവാര്യം: ലോക്‌നാഥ് ബെഹ്‌റ

Image : Canva
Image : Canva
Published on

കൊച്ചി അതിവേഗം വളരുന്ന നഗരമാണെങ്കിലും ഗതാഗത രംഗത്ത് ഇനിയുമേറെ മുന്നേറാനുണ്ടെന്ന് കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ. പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരിലേക്ക് ടെക്‌നോളജിയുടെ ഗുണഫലങ്ങള്‍ എത്തിക്കാനുള്ള സിസ്റ്റത്തിന്റെ അഭാവം മെട്രോ നഗരത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പനമ്പള്ളിനഗര്‍ കെ.എം.എ ഹാളില്‍ നടന്ന 'കൊച്ചിയിലെ ഗതാഗത സംവിധാനങ്ങളുടെ ഭാവി' സെമിനാറില്‍ സംസാരിക്കുകയായിരുന്നു ബെഹ്‌റ. സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ചും കെ.എം.ആര്‍.എല്ലുമായി സഹകരിച്ച് കൊച്ചി ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്.

കൊച്ചിയിലെ നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുകയാണ്. ജനങ്ങള്‍ പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ മടിക്കുന്നത് റോഡിലെ തിരക്കിന് കാരണമാകുന്നുണ്ട്. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ സ്വകാര്യ വാഹനങ്ങളുടെ എണ്ണം 26 ശതമാനത്തിന് മുകളില്‍ ഉയര്‍ന്നു.

അപകടങ്ങളുടെ എണ്ണവും ഇതിനൊപ്പം വര്‍ധിച്ചു. ടെക്‌നോളജിയെ കൃത്യമായി ഉപയോഗിക്കാന്‍ കൊച്ചി മെട്രോയ്ക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ മറ്റ് പൊതുഗതാഗത രംഗത്ത് ടെക്‌നോളജിയുടെ ഉപയോഗം കുറവാണെന്നും ബെഹ്‌റ വ്യക്തമാക്കി.

കൊച്ചി ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. എം. രാമചന്ദ്രന്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി.എച്ച് നാഗരാജു, സിഹെഡ് ഡയറക്ടര്‍ ഡോ. രാജന്‍ ചെടംബത്ത്, സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജ് അധ്യാപിക മഹാലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

Loknath Behera stresses the need for technological integration in Kochi’s transport sector for better efficiency

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com