

യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിനായി കൊച്ചി മെട്രോ പ്രവൃത്തി ദിവസങ്ങളിലെ (തിങ്കൾ മുതൽ ശനി വരെ) തിരക്കേറിയ സമയങ്ങളിൽ ട്രെയിൻ സർവീസുകളുടെ എണ്ണം വർധിപ്പിച്ചു. കഴിഞ്ഞ മൂന്ന് മാസമായി പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ സ്ഥിരമായ വർധന കണക്കിലെടുത്താണ് ഇത്.
ജൂലൈ 22 മുതൽ രാവിലെ 8.00 മുതൽ 10.00 വരെയും, വൈകിട്ട് 4.00 മുതൽ 7.00 വരെയും ട്രെയിനുകൾ 6 മിനിറ്റ് 45 സെക്കൻഡ് ഇടവേളയിൽ (Headway) സർവീസ് നടത്തും. ഇതിനായി ഈ സമയങ്ങളിൽ പ്രതിദിനം എട്ട് അധിക ട്രെയിൻ സർവീസുകൾ കൂടി ആരംഭിക്കും.
പുതിയ ക്രമീകരണത്തിലൂടെ യാത്രക്കാർക്ക് ട്രെയിനിനായി കാത്തുനിൽക്കുന്ന സമയം ഗണ്യമായി കുറയുകയും തിരക്കേറിയ സമയങ്ങളിലെ തിരക്ക് നിയന്ത്രിക്കപ്പെടുകയും കൂടുതൽ വേഗമേറിയതും സുഗമവുമായ യാത്രാനുഭവം ലഭ്യമാകുകയും ചെയ്യും.
അധിക സർവീസുകൾ മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. ഈ കാലയളവിൽ യാത്രക്കാരുടെ പ്രതികരണം, യാത്രക്കാരുടെ എണ്ണം, പ്രവർത്തനക്ഷമത എന്നിവ വിലയിരുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് കെ.എം.ആർ.എൽ. അറിയിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine