മഴയും വെള്ളക്കെട്ടും; കൊച്ചി മെട്രോയ്ക്ക് നേട്ടം

ഇന്നലെ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ കൊച്ചി നഗരം മുങ്ങിയപ്പോള്‍ നേട്ടമായത് കൊച്ചി മെട്രോയ്ക്ക്. റോഡിലെ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും കാരണം സുഗമമായ യാത്രയ്ക്കായി 97,317 പേരാണ് ഇന്നലെ കൊച്ചി മെട്രോ തെരഞ്ഞെടുത്തത്. കനത്ത മഴയെ തുടര്‍ന്ന് മിക്ക റോഡുകളും വെള്ളത്തില്‍ മുങ്ങി. മറ്റ് റോഡുകളില്‍ കനത്ത ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ഇതേതുടര്‍ന്നാണ് നിരവധി പേര്‍ സ്വന്തം വാഹനങ്ങളിലെ യാത്ര ഒഴിവാക്കി മെട്രോ തെരഞ്ഞെടുത്തത്.

സാധാരണ ദിവസങ്ങളില്‍ ശരാശരി 65,000 ആളുകളാണ് കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നത്. എന്നാല്‍ ഇന്നലെ 50 ശതമാനത്തിന്റെ വര്‍ധനവാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നേരത്തെ, ജൂണ്‍ 17നായിരുന്നു കൊച്ചി മെട്രോയിലെ യാത്രക്കാരുടെ എണ്ണം എക്കാലത്തെയും ഉയര്‍ന്ന നിലയായ ഒരുലക്ഷം കടന്നത്. അഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ടിക്കറ്റ് നിരക്ക് അഞ്ച് രൂപയാക്കിയതിന് പിന്നാലെയായിരുന്നു അന്ന് യാത്രക്കാരുടെ എണ്ണം കുത്തനെ ഉയര്‍ന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel



Related Articles
Next Story
Videos
Share it