kochi metro trains
image credit : facebook.com/ KochiMetroRail

കൊച്ചി മെട്രോ രണ്ടാം ഘട്ടം പുതുവർഷ സമ്മാനമാവുമോ? ജോലി ദ്രുതഗതിയിൽ, മഴക്കാല ഗതാഗതക്കുരുക്ക് കുറക്കാനും നടപടി

രണ്ടാംഘട്ട പാതയില്‍ ആകെ 11 സ്റ്റേഷനുകള്‍
Published on

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ നിർമ്മാണം വളരെ വേഗത്തിലാണ് മുന്നേറുന്നത്. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോപാർക്ക് വരെയാണ് രണ്ടാം ഘട്ടം നീളുന്നത്. മഴക്കാലമായത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണാന്‍ വലിയ ശ്രമങ്ങളാണ് കെ.എം.ആർ.,എല്ലും നിർമ്മാണ കരാറെടുത്തിരിക്കുന്ന അഫ്‌കോൺസ് ഇൻഫ്രാസ്ട്രക്ചറും നടത്തുന്നത്.

2026 ഡിസംബർ മാസത്തെ പുതുക്കിയ സമയപരിധി പാലിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ). നിർമ്മാണ സാമഗ്രികൾ ഉറപ്പാക്കിയും എല്ലാ നിർണായക സ്ഥലങ്ങളിലും കൃത്യമായ ഇടവേളകളില്‍ പരിശോധനകൾ നടത്തിയും ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തികള്‍ വേഗത്തിലാക്കാന്‍ മികച്ച ശ്രമങ്ങളാണ് നടത്തുന്നത്. 2024 ജൂണിൽ 600 ദിവസത്തെ സമയപരിധിയാണ് കരാര്‍ കമ്പനിക്ക് നല്‍കിയിരുന്നത്. പുതുക്കിയ സമയപരിധി പാലിക്കണമെന്ന് അധികൃതര്‍ അഫ്‌കോൺസ് ഇൻഫ്രാസ്ട്രക്ചറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഗതാഗതക്കുരുക്ക്

മണ്‍സൂണ്‍ കാലമായതിനാല്‍ അലൈൻമെന്റ് റൂട്ടില്‍ അടഞ്ഞുകിടക്കുന്ന എല്ലാ അഴുക്കുചാലുകളും കൾവെർട്ടുകളും വെള്ളം ഒഴുകിപ്പോകുന്ന പാതകളും വൃത്തിയാക്കുന്ന പ്രവര്‍ത്തികളും പുരോഗമിക്കുന്നുണ്ട്. മറ്റൊരു പ്രധാന പ്രശ്നമാണ് മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പാതയിലുണ്ടാകുന്ന കനത്ത ഗതാഗതക്കുരുക്ക്. ഇത് ഒഴിവാക്കുന്നതാനായി ഊര്‍ജിത ശ്രമങ്ങളാണ് അധികൃതര്‍ നടത്തുന്നത്. ഗതാഗത പ്രവാഹം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി 10 ട്രാഫിക് വാർഡൻമാരെ കൂടി വിന്യസിച്ചു. ഇതോടെ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന പാതയിലെ നിർണായക സ്ഥലങ്ങളിലായി ആകെ വാർഡൻമാരുടെ എണ്ണം 30 ആയി. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും ട്രാഫിക് വാർഡൻമാര്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

പാതയിലെ ഏകദേശം 552 പൈലുകളുടെ നിർമ്മാണം പൂര്‍ത്തിയായിട്ടുണ്ട്. പിയർ ക്യാപ്പുകളുടെ പണി ആരംഭിച്ചു. തൂണുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. പിയർ ക്യാപ്പ് ഉൾപ്പെടെയുള്ള സൂപ്പർസ്ട്രക്ചർ ഘടകങ്ങളുടെ നിര്‍മ്മാണം എച്ച്എംടി കളമശ്ശേരിക്ക് സമീപമുള്ള കാസ്റ്റിംഗ് യാർഡിലാണ് പുരോഗമിക്കുന്നത്. പ്രതീക്ഷിച്ച പോലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞാല്‍ 2027 പുതുവര്‍ഷത്തില്‍ രണ്ടാം ഘട്ട പാതയില്‍ സര്‍വീസിന് ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് ഫേസ് 2 വരെയുളള രണ്ടാംഘട്ട പാതയില്‍ ആകെ 11 സ്റ്റേഷനുകളാണ് ഉളളത്.

ആKochi Metro Phase 2 construction progresses rapidly with hopes of a New Year launch amid monsoon traffic control measures.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com