കര്‍ക്കിടക വാവ് പ്രമാണിച്ച് പുലർച്ചെ 5 മുതല്‍ രാത്രി 11.30 വരെ പ്രത്യേക സര്‍വീസുകളുമായി കൊച്ചി മെട്രോ

കെ.എസ്.ആര്‍.ടി.സിയും അധിക സര്‍വീസുകള്‍ നടത്തും
kochi metro trains
image credit : facebook.com/ KochiMetroRail
Published on

കര്‍ക്കിടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ അധിക സര്‍വീസ് നടത്തുന്നു. ഓഗസ്റ്റ് 2(വെളളി), ഓഗസ്റ്റ് 3 (ശനി) ദിവസങ്ങളിലാണ് അധിക സര്‍വീസ് ഉണ്ടാകുക. തൃപ്പൂണിത്തുറയിൽ നിന്ന് ആലുവയിലേക്ക് ഇന്ന് രാത്രി 11നും 11.30 നും സർവീസുകള്‍ നടത്തുന്നുണ്ട്.

ആലുവയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് നാളെ പുലർച്ചെ 5 നും 5.30 നും സർവീസുകള്‍ ഉണ്ടായിരിക്കും.പ്രത്യേക സർവീസുകൾ നടത്തണമെന്ന് മെട്രോ എം.ഡിയോട് എറണാകുളം കളക്ടര്‍ അഭ്യര്‍ത്ഥന ഉന്നയിച്ചിരുന്നു.

പ്രത്യേക സര്‍വീസുകളുമായി കെ.എസ്.ആര്‍.ടി.സിയും

കെ.എസ്.ആര്‍.ടി.സിയും ആലുവ, എറണാകുളം, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലേക്ക് അധിക സർവീസ് നടത്തുന്നുണ്ട്. വാവ് ബലി നടക്കുന്ന കേന്ദ്രങ്ങളായ തോട്ടയ്ക്കാട്ടുകര, ചേലാമറ്റം എന്നിവിടങ്ങളില്‍ ദീർഘദൂര ബസുകൾക്ക് സ്റ്റോപ്പുകള്‍ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

ഓഗസ്റ്റ് മൂന്നാം തീയതി പുലർച്ചെ മൂന്ന് മണി മുതൽ ആലുവയില്‍ ബലി തർപ്പണ ചടങ്ങുകൾ ആരംഭിക്കും. രാത്രി 12 മുതൽ തന്നെ സ്ഥലത്തേക്ക് തീര്‍ത്ഥാടകര്‍ എത്തിതുടങ്ങും. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന് വെള്ളം കയറി ആലുവ മണപ്പുറത്ത് നിലവില്‍ ചെളി അടിഞ്ഞു കിടക്കുന്നുണ്ട്. ശനിയാഴ്ചയ്ക്കു മുമ്പ് പെരിയാറിലെ ജലനിരപ്പ് താഴുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍

വാവിനോടനുബന്ധിച്ച് ഉണ്ടാകാവുന്ന വലിയ ജനത്തിരക്ക് നിയന്ത്രിക്കാന്‍ എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെയും റൂറൽ പോലീസ് സൂപ്രണ്ടിന്റെയും നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കികൊണ്ടിരിക്കുകയാണ്. ആലുവ മണപ്പുറത്ത് ഫയർ ആൻഡ് റെസ്ക്യു വിഭാഗത്തിന്റെ സേവനം 24 മണിക്കൂറും ഉറപ്പാക്കും. സുരക്ഷയ്ക്കായി 350 ല്‍ പരം പോലീസുകാര്‍ പ്രദേശത്ത് ഉണ്ടാകും. ഹരിത പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും ബലിതർപ്പണ ചടങ്ങുകൾ നടക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com