ഐ.എസ്.എൽ ആവേശത്തിൽ കൊച്ചി; ബ്ലാസ്റ്റേഴ്സ് ഹോം മത്സരത്തിന് അധിക മെട്രോ സർവീസുകൾ

സ്റ്റേഡിയത്തിൽ എത്തുന്ന ആരാധകർക്കു തിരക്കില്ലാതെ സുഗമമായി യാത്ര ചെയ്യുന്നതിന് ജെ.എൽ.എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ പ്രത്യേക ക്രമീകരണങ്ങള്‍
Kochi Metro in station
Photo credit: VJ/Dhanam Pic courtesy: VJ/DhanamOnline
Published on: 

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്ക് ഞായറാഴ്ച്ച(2026 ഒക്ടോബർ 25) തുടക്കമാകും. ഐഎസ്എൽ മത്സരങ്ങളോടനുബന്ധിച്ച് ആരാധകർക്കു പ്രത്യേക യാത്രാസൗകര്യങ്ങൾ ഒരുക്കി കൊച്ചി മെട്രോയും.

കലൂർ സ്റ്റേഡിയത്തിലെ മത്സരത്തിനു ശേഷം അധിക ട്രെയിൻ സർവീസുകൾ ഉണ്ടാകും. 8.30 മിനിട്ട് ഇടവേളകളിൽ ആകും സർവീസ് നടത്തുക. സ്റ്റേഡിയത്തിൽ എത്തുന്ന ആരാധകർക്കു തിരക്കില്ലാതെ സുഗമമായി യാത്ര ചെയ്യുന്നതിന് ജെ.എൽ.എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

​ഒക്ടോബർ 25-ന് (ഞായറാഴ്ച്ച) മത്സര ശേഷം രാത്രി 9:30 മുതൽ 11.27 വരെയാണ് കലൂരിൽ നിന്ന് ആലുവ, തൃപ്പൂണിത്തുറ ഭാഗങ്ങളിലേക്കു പ്രത്യേക മെട്രോ ട്രെയിനുകൾ ഉണ്ടാകുക. രാത്രി വൈകിയും ആരാധകർക്കു വേഗത്തിലും സുരക്ഷിതവുമായി സ്വന്തം സ്ഥലങ്ങളിൽ എത്തിച്ചേരാൻ ഇതു സഹായകരമാകുമെന്നാണ് കരുതുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com