

രൂപസൗന്ദര്യ ചികിത്‌സാ രംഗത്തെ നൂതനവും വൈവിധ്യവുമായ അറിവുകള്‍ പങ്കുവെച്ച പ്രഥമ മള്‍ട്ടിസ്‌പെഷ്യാലിറ്റി ഏസ്‌തെറ്റിക് കോണ്‍ഗ്രസിന് വേദിയായി കൊച്ചി. ഇന്ത്യയിലെ ഡെര്‍മറ്റോളജി, ഗൈനക്കോളജി, കോസ്‌മെറ്റിക് സര്‍ജറി, ഇ.എന്‍.ടി, ഓഫ്താല്‍മോളജി, ഏസ്‌തെറ്റിക് മെഡിസിന്‍, പ്ലാസ്റ്റിക് സര്‍ജറി, അനുബന്ധ മേഖലകളിലെ വിദഗ്ധര്‍ പങ്കെടുത്തു. ഓഗസ്റ്റ് 9,10 തീയതികളില്‍ കൊച്ചിയിലായിരുന്നു പരിപാടി. ഈ മേഖലയിലെ പങ്കാളികളായ എല്ലാ മെഡിക്കല്‍ വിഭാഗങ്ങളെയും ഒന്നിപ്പിച്ച സംഗമമാണ് നടന്നത്.
വിവിധ ചികിത്സാ മാര്‍ഗങ്ങളിലൂടെ ഒരാളുടെ രൂപവും ആത്മാഭിമാനവും മെച്ചപ്പെടുത്തുന്ന വൈദ്യശാസ്ത്രത്തിന്റെ ശാഖയാണ് ഏസ്‌തെറ്റിക് മെഡിസിന്‍. എ.ഒ.ഐ കൊച്ചി പ്രസിഡന്റ് കൂടിയായ ഇ.എന്‍.ടി സര്‍ജന്‍ ഡോ.നൗഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. സെറിന്‍ (ഫാമിലി മെഡിസിന്‍), ഡോ. ജൂലി (ജനറല്‍ മെഡിസിന്‍), ഡോ. ജോസഫ് (എസ്‌തെറ്റിക് ഫിസിഷ്യന്‍, പ്രസിഡന്റ് - ഏസ്‌തെറ്റിക് കോണ്‍ഗ്രസ്), ഡോ. അവിനാഷ് (ജനറല്‍ സര്‍ജന്‍), ഡോ. നതാഷ (ഓഫ്താല്‍മോളജിസ്റ്റ്), ഡോ. ജെഫ്രി (ഡെര്‍മറ്റോളജിസ്റ്റ്), ഡോ. നിഹാല്‍ (പ്ലാസ്റ്റിക് സര്‍ജന്‍), ഡോ. ജോര്‍ജ് (സീനിയര്‍ ഏസ്‌തെറ്റിക് ഫിസിഷ്യന്‍), ഡോ. കവിത (ഗൈനക്കോളജിസ്റ്റ്) തുടങ്ങിയ വിദഗ്ധരും ചടങ്ങില്‍ പങ്കെടുത്തു.
ഡോ. ജോസഫ് ഭാവിയിലെ ഏസ്‌തെറ്റിക് മെഡിസിനിന്റെ മാര്‍ഗ്ഗരേഖകള്‍ വിശദീകരിച്ചു. നൈതികത, രോഗി പരിചരണ മാര്‍ഗ്ഗങ്ങള്‍ എന്നീ വിഷയങ്ങളില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ സെഷനുകള്‍ നടന്നു. വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള തുടര്‍ച്ചയായ സഹകരണം, നൈതിക പ്രാക്ടീസ്, ശാസ്ത്രീയ തെളിവുകളില്‍ അധിഷ്ഠിതമായ ചികിത്സ എന്നിവയ്ക്കായി സഹകരിക്കാനും ധാരണയായി.
Read DhanamOnline in English
Subscribe to Dhanam Magazine