

കൊച്ചിയില്‍ അന്തരീക്ഷ മലിനീകരണം ആശങ്കാജനകമായ വിധത്തില്‍ വര്‍ധിക്കുന്നു. ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളിൽ മിക്ക ദിവസങ്ങളിലും നഗരത്തിലെ വായു ഗുണനിലവാര സൂചിക (AQI) 100 ൽ കൂടുതലാണ്. ഇത് 'മോശം' വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ജനുവരിയിൽ 10 ദിവസവും ഫെബ്രുവരിയിൽ 24 ദിവസവും മാർച്ചിൽ 20 ദിവസവും എ.ക്യു.ഐ 100 ൽ കൂടുതലായിരുന്നു.
വാഹനങ്ങള്‍ പുറംതളളുന്ന പുകയും റോഡ്, കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വായു മലിനീകരണം രൂക്ഷമാക്കുന്നുണ്ട്. വീടുകളില്‍ മാലിന്യം കത്തിക്കുന്നതും അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കുന്നു. കൊച്ചിയും പരിസര പ്രദേശങ്ങളും അതിവേഗത്തിൽ നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനനുസരിച്ച് പ്രദേശത്ത് വാഹനങ്ങളുടെ ക്രമാതീതമായ വര്‍ധനവാണ് ഉണ്ടാകുന്നത്.
അതിനാല്‍ ഇപ്പോൾ തന്നെ മുൻകരുതലുകളും പ്രതിരോധ നടപടികളും സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്ത്യയില്‍ വാഹന മലിനീകരണങ്ങള്‍ മൂലം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് പ്രദേശങ്ങളിലൊന്നാണ് രാജ്യ തലസ്ഥാനമായ ഡല്‍ഹി. ഡല്‍ഹിയിലെ എ.ക്യു.ഐ (136) ഇന്ന് മോശം വിഭാഗത്തിലാണ്. വേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഡല്‍ഹിയിലെ അവസ്ഥ കൊച്ചിയിലും ആവര്‍ത്തിക്കപ്പെടാം.
കൊച്ചിയിലെ മലിനീകരണ സ്രോതസുകൾ ഉടനടി പരിഹരിച്ചില്ലെങ്കില്‍ വായുവിന്റെ ഗുണനിലവാരം കൂടുതൽ വഷളാകുന്ന സ്ഥിതിയിലേക്ക് എത്തും. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും അലർജികളും റിപ്പോർട്ട് ചെയ്യുന്ന കുട്ടികളിലും യുവാക്കളിലും വർദ്ധനയുണ്ടാകുന്നത് ആശങ്കപ്പെടുത്തുന്നതാണ്. വർദ്ധിച്ച മലിനീകരണം കാരണം നഗര പ്രദേശങ്ങളിലെ ബസ് സ്റ്റോപ്പുകളില്‍ 10 മിനിറ്റ് പോലും നിൽക്കുന്നത് പലപ്പോഴും ശ്വാസംമുട്ടലിന് കാരണമാകുന്നതായി പലരും അഭിപ്രായപ്പെടുന്നു.
അതേസമയം, കേരളത്തില്‍ മറ്റ് ജില്ലകളില്‍ വായു മലിനീകരണം താരതമ്യേന കുറവാണ്. തിരുവനന്തപുരത്തെ വായു ഗുണനിലവാര സൂചിക 76 ആണ്, ഇത് മിതമായ വിഭാഗത്തിലാണ് വരുന്നത്. കോഴിക്കോട്ടെ എ.ക്യു.ഐ ഇന്ന് മിതവായ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന 73 ആണ്. അതേസമയം തൃശൂര്‍ നഗരത്തിലെ എ.ക്യു.ഐ 83 ആണ് ഇന്ന് രേഖപ്പെടുത്തുന്നത്.
Kochi's air pollution worsens as AQI remains in poor category for most days in early 2025.
Read DhanamOnline in English
Subscribe to Dhanam Magazine