കൊച്ചൗസേപ് ചിറ്റിലപ്പിള്ളിയുടെ ' എ ജേര്‍ണി ടുവേര്‍ഡ്‌സ് ഹോപ്' പ്രകാശനം ചെയ്തു

പ്രമുഖ വ്യവസായിയും വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ കൊച്ചൗസേപ് ചിറ്റിലപ്പിള്ളിയുടെ പുതിയ പുസ്തകം 'എ ജേണി റ്റുവേഡ്‌സ് ഹോപ്' വ്യവസായി നവാസ് മീരാന്‍ പ്രകാശനം ചെയ്തു. മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി ഏറെ ശ്രദ്ധിക്കപ്പെട്ട പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ചിറ്റിലപ്പിള്ളിയുടെ ആറാമത്തെ പുസ്തകമാണിത്. തന്റെ ചിന്തകളേയും പ്രവര്‍ത്തനങ്ങളേയും ജീവിത കാഴ്ച്ചപ്പാടുകളേയും രൂപപ്പെടുത്തിയ അനുഭവങ്ങളും ബാല്യകാല സ്മരണകളുമാണ് പുതിയ പുസ്തകം പറയുന്നത്. ആത്മകഥാപരമായ ഈ രചന രണ്ടു ഭാഗങ്ങളായാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. പഠനകാലത്തിനു ശേഷം ജോലി തേടിയുള്ള യാത്രകളെ കുറിച്ചാണ് ആദ്യ ഭാഗം. രണ്ടാം ഭാഗത്തില്‍ ഒരു കാര്‍ഷിക കുടുംബത്തില്‍ വളര്‍ന്ന കുട്ടിക്കാലത്തെ ഓര്‍മകളും അദ്ദേഹം പങ്കുവെക്കുന്നു. പുസ്തക പ്രമുഖ പുസ്തകശാലകളിലും ഓണ്‍ലൈനിലും ലഭ്യമാണ്. ദല്‍ഹി ആസ്ഥാനമായ വിവാ ബുക്‌സ് ആണ് പ്രസാധകര്‍.Dhanam News Desk
Dhanam News Desk  
Next Story
Share it