കേരളത്തില്‍ വിദേശ പണം കൂടുതല്‍ എത്തുന്നത് ഈ ജില്ലകളിലേക്ക്

മലപ്പുറത്തെ മറികടന്ന് കൊല്ലം ജില്ല, ഏറ്റവും കുറവ് ഇടുക്കിയിലേക്ക്
Globe, Indian Stock market
Image : Canva and Freepik
Published on

വിദേശ രാജ്യങ്ങളിലുള്ള പ്രവാസികളുടെ പണം കൂടുതലായി എത്തുന്നത് കേരളത്തില്‍ ഏത് ജില്ലയിലേക്കാണ്? ഏറെ കാലമായി മലപ്പുറം ജില്ലയായിരുന്നു പ്രവാസി പണത്തിന്റെ കാര്യത്തില്‍ മുന്നില്‍. എന്നാല്‍ പുതിയ കണക്കുകള്‍ പ്രകാരം കൊല്ലം ജില്ലയില്‍ നിന്നുള്ള പ്രവാസികളാണ് ഇക്കാര്യത്തില്‍ മുന്നില്‍. മലപ്പുറത്തെ മറികടന്ന് കൊല്ലം ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. ഇന്റര്‍നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് മൈഗ്രേഷന്‍ ആന്റ് ഡവലപ്‌മെന്റിന് വേണ്ടി പ്രമുഖ ഗവേഷകനായ എസ .ഇരുദയരാജന്‍ നടത്തിയ പുതിയ പഠന പ്രകാരം 2023 ല്‍ കേരളത്തിലെത്തിയ വിദേശ പണത്തിന്റെ 17.8 ശതമാനം കൊല്ലം ജില്ലയിലേക്കാണ് എത്തിയത്. 2018 ലെ കണക്കുകള്‍ പ്രകാരം മലപ്പുറം ജില്ലയായിരുന്നു ഇക്കാര്യത്തില്‍ ഒന്നാമത്. എന്നാല്‍ പുതിയ കണക്കില്‍ മലപ്പുറം രണ്ടാം സ്ഥാനത്താണ്. ഏറ്റവും  കുറവ് വിദേശപണം എത്തിയിട്ടുള്ളത് ഇടുക്കി ജില്ലയിലേക്കാണ്.

2023 ലെ കണക്കുകള്‍ പ്രകാരം കേരളത്തിലേക്ക് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയത് 2,16,893 കോടി രൂപയാണ്. 2018 ല്‍ ഇത് 85,092 കോടിയായിരുന്നു. അഞ്ചുവര്‍ഷത്തിനിടെ 154 ശതമാനമാണ് വര്‍ധന. കൊല്ലം ജില്ലയിലേക്ക് 38,530 കോടി രൂപയാണ് 2023 ലെ കണക്കുകള്‍ പ്രകാരം എത്തിയത്. 2018 ല്‍ ഇത് 12,748 കോടി രൂപയായിരുന്നു. അതേസമയം 2018 ല്‍ 17,524 കോടി രൂപ എത്തി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മലപ്പുറം ജില്ല പുതിയ കണക്കുകള്‍ പ്രകാരം 35,203 കോടിയുമായി രണ്ടാം സ്ഥാനത്താണ്. വിവിധ ജില്ലകളിലേക്കെത്തിയ വിദേശ പണത്തിന്റെ കണക്കുകള്‍ ഇങ്ങനെ: കൊല്ലം (17.8 ശതമാനം), മലപ്പുറം (16.2), തിരുവനന്തപുരം(10.6), തൃശൂര്‍ (9.1), കോഴിക്കോട് (8.2), എറണാകുളം (8.2), കണ്ണൂര്‍ (6.5), ആലപ്പുഴ (5.6), കോട്ടയം (5.2), പത്തനംതിട്ട (4.3), പാലക്കാട് (3.0), വയനാട് (2.9), കാസര്‍കോട് (1.6), ഇടുക്കി (0.7) എന്നിങ്ങിനെയാണ് വിവിധ ജില്ലകളിലേക്ക് എത്തുന്ന വിദേശ പണത്തിന്റെ കണക്കുകള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com