15 വർഷം പൂർത്തിയാക്കി കൊട്ടക് ഫ്‌ളെക്‌സിക്യാപ്; തുടക്കം മുതൽ 16.9% സിഎജിആർ നേട്ടം

ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഓട്ടോമൊബൈല്‍, ഓട്ടോ കംപോണന്റ്‌സ്, ക്യാപിറ്റല്‍ ഗുഡ്‌സ്, കെമിക്കല്‍സ് തുടങ്ങിയ മേഖലകളിലെ കമ്പനികളിലാണ് പ്രധാന നിക്ഷേപം
Kotak mutual fund
Image courtesy: Canva
Published on

കൊട്ടക് അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ (കെഎംഎഎംസി) കൊട്ടക് ഫ്‌ളെക്‌സിക്യാപ് ഫണ്ട് 15 വര്‍ഷം പൂര്‍ത്തിയാക്കി. വ്യത്യസ്ത വിപണി സാഹചര്യങ്ങളിലും തുടക്കം മുതല്‍ തന്നെ ഫണ്ട് 16.59 ശതമാനം സഞ്ചിത വാര്‍ഷിക ശരാശരി വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) കൈവരിച്ചിട്ടുണ്ടെന്ന് കെഎംഎഎംസി മാനേജിംഗ് ഡയറക്ടര്‍ നിലേഷ് ഷാ പറഞ്ഞു. വിപണി മൂലധനവല്‍ക്കരണ അലൊക്കേഷന്‍ തീരുമാനങ്ങള്‍ വിദഗ്ധ ടീമിന് വിട്ടുകൊടുത്തുകൊണ്ട് വ്യത്യസ്ത വ്യവസായ മേഖലകളിലുള്ള ഇന്ത്യയുടെ വളര്‍ച്ചയില്‍ പങ്കെടുക്കാന്‍ നിക്ഷേപകരെ അനുവദിക്കുന്നതിലൂടെയാണ് ഫ്‌ളെക്‌സിക്യാപ് അതിന്റെ പ്രധാന്യം നിലനിര്‍ത്തുന്നത്.

2025 ഡിസംബര്‍ 31ലെ കണക്കുകളനുസരിച്ച് കൊട്ടക് ഫ്‌ളെക്‌സിക്യാപ് ഡയറക്ട് പ്ലാന്‍ - ഗ്രോത്ത് ഓപ്ഷന്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ 15.7 ശതമാനവും 5 വര്‍ഷത്തിനിടെ 16.87 ശതമാനം സിഎജിആറും കൈവരിച്ചു. കെഎംഎഎംസി സിഐഒ സിഐഒ ഹര്‍ഷ ഉപാധ്യായയാണ് ഫണ്ട മാനേജ് ചെയ്യുന്നത്. ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഓട്ടോമൊബൈല്‍, ഓട്ടോ കംപോണന്റ്‌സ്, ക്യാപിറ്റല്‍ ഗുഡ്‌സ്, കെമിക്കല്‍സ്, കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍സ്, കണ്‍സ്യൂമര്‍ സര്‍വീസസ് മേഖലകളിലെ കമ്പനികളിലാണ് പ്രധാന നിക്ഷേപം.

കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ കെഎംഎഎംസി 1998 ഡിസംബറിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. 2025 ഡിസംബര്‍ 31ലെ കണക്കു പ്രകാരം വിവിധ പദ്ധതികളിലായി 79.43 ലക്ഷത്തിലേറെ ഫോളിയോസ് ഉണ്ട്. 108 നഗരങ്ങളിലായി കമ്പനിക്ക് 120 ശാഖകളാണ് ഉളളത്.

Kotak Flexicap Fund completes 15 years, delivering a 16.59% CAGR since inception with diversified sectoral investments.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com