അഡ്വാന്‍സ്ഡ് ഹൈപ്പര്‍ടെന്‍ഷന്‍ മാനേജ്മെന്റ് സെന്റര്‍ കോഴിക്കോട് എംഐസിസിയില്‍

അനിയന്ത്രിതമായ ബ്ലഡ് പ്രഷര്‍ പ്രതിരോധിക്കാന്‍ ഇന്നുള്ള ഏറ്റവും മികച്ച ചികിത്സാ രീതിയാണ് റീനല്‍ ഡെനെര്‍വേഷന്‍ തെറാപ്പിയെന്ന് മെട്രോമെഡ് കാര്‍ഡിയാക് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദ് മുസ്തഫ
അഡ്വാന്‍സ്ഡ് ഹൈപ്പര്‍ടെന്‍ഷന്‍ മാനേജ്മെന്റ് സെന്റര്‍ കോഴിക്കോട് എംഐസിസിയില്‍
Published on

മെഡ്ട്രോണിക് ഇന്ത്യയുമായി സഹകരിച്ച് കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍ (MICC) പ്രത്യേക അഡ്വാന്‍സ്ഡ് ഹൈപ്പര്‍ടെന്‍ഷന്‍ മാനേജ്മെന്റ് സെന്റര്‍ സ്ഥാപിക്കുന്നു. നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധം ഉയര്‍ന്ന ബ്ലഡ് പ്ലഷര്‍ ഉള്ള രോഗികള്‍ക്ക് വേണ്ടിയുള്ള ഏറ്റവും പുതിയ ചികിത്സാ സംവിധാനമായ റീനല്‍ ഡെനെര്‍വേഷന്‍ തെറാപ്പിക്ക് വേണ്ടിയാണ് പ്രത്യേക അഡ്വാന്‍സ്ഡ് ഹൈപ്പര്‍ടെന്‍ഷന്‍ മാനേജ്മെന്റ് സെന്റര്‍ സ്ഥാപിക്കുന്നത്.

വര്‍ധിച്ച് വരുന്ന ബ്ലഡ് പ്ലഷര്‍ മൂലം ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാനും തടയുന്നതിന് വേണ്ട മുന്‍കരുതലുകള്‍ എടുക്കുന്നതിനും ഈ സെന്റര്‍ സഹായിക്കും.

അനിയന്ത്രിതമായ ബ്ലഡ് പ്രഷര്‍ ഹൃദയ ചികിത്സാ രംഗത്തെ ഏറ്റവും വലിയ വെല്ലുവിളിയാണ്. ഇതിനെ പ്രതിരോധിക്കാന്‍ ഇന്നുള്ള ഏറ്റവും മികച്ച ചികിത്സാ രീതിയാണ് റീനല്‍ ഡെനെര്‍വേഷന്‍ തെറാപ്പിയെന്ന് മെട്രോമെഡ് കാര്‍ഡിയാക് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദ് മുസ്തഫ പറഞ്ഞു.

മരുന്ന് കഴിച്ചിട്ടും നിയന്ത്രിക്കാന്‍ സാധിക്കാത്ത ബ്ലഡ് പ്രഷറിനെ ഫലപ്രദമായ നൂതന ചികിത്സയിലൂടെ വരുതിയില്‍ നിര്‍ത്തുക എന്നതാണ് ഈ ഹൈപ്പര്‍ ടെന്‍ഷന്‍ മാനേജ്മെന്റ് സെന്ററിന്റെ ലക്ഷ്യമെന്ന് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററിലെ സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. അരുണ്‍ ഗോപി വ്യക്തമാക്കി.

മെഡ്ട്രോണിക് ഇന്ത്യ സീനിയര്‍ ഡയറക്ടര്‍ അഭിഷേക് ഭാര്‍ഗവ, ഡോ. അരുണ്‍ ഗോപി, ഡോ. ഗിരീഷ് ജഢ, ഡോ. ആരിഫ് മുഹമ്മദ്, എംഐസിസി ഫിനാന്‍സ് ഡയറക്ടര്‍ പി.പി അബ്ദുല്‍ ജലീല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com