

ഫുഡ്ടെക് കേരളയും ഹോട്ടല്‍ടെക് കേരളയും സംഘടിപ്പിക്കുന്ന വടക്കന്‍ കേരളത്തിലെ ആദ്യ പ്രദര്‍ശനം കോഴിക്കോട്ട് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ മെയ് 20 മുതല്‍ 22 വരെ നടക്കും. മൂന്നു ദിവസമായി നടക്കുന്ന പ്രദര്‍ശനത്തില്‍ ഭക്ഷ്യസംസ്‌കരണ മെഷീനറികള്‍, പാക്കേജിംഗ് ഉപകരണങ്ങള്‍, ഭക്ഷ്യച്ചേരുവ നിര്‍മാതാക്കള്‍, ഹോട്ടല്‍-ബേക്കറി ഉപകരണങ്ങള്‍, ലിനന്‍, ഫര്‍ണിഷിംഗ്സ്, ഹോട്ടല്‍വെയര്‍, അടുക്കള ഉപകണങ്ങള്‍, ക്ലീനിംഗ് ഉപകരണങ്ങള്‍, മറ്റു അനുബന്ധ ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍ എന്നീ മേഖലകളില്‍ നിന്നായി 50-ലേറെ സ്ഥാപനങ്ങള്‍ പങ്കെടുക്കും. രാവിലെ 11 മുതല്‍ രാത്രി 8 മണി വരെയാണ് പ്രദര്‍ശനസമയം.
കൊച്ചിയില്‍ വര്‍ഷങ്ങളായി നടന്നു വരുന്ന അതേ വ്യാപ്തിയോടെത്തന്നെയാണ് കോഴിക്കോട്ട് രണ്ട് പ്രദര്‍ശനങ്ങളും സംഘടിപ്പിക്കുന്നതെന്നും ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ ഇരട്ട പ്രദര്‍ശനം ഏറെ ഉപകാരപ്രദമാകുമെന്നും സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു.
സംസ്ഥാന വ്യവസായ, വാണിജ്യ വകുപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന ഇന്‍ഡസ്ട്രിയല്‍ പവലിയനാകും മേളയുടെ ആകര്‍ഷണങ്ങളിലൊന്ന്. ഇരുപതോളം എസ്എംഇ യൂണിറ്റുകള്‍ ഈ വിഭാഗത്തില്‍ പങ്കെടുക്കും. കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്), കോഫി ബോര്‍ഡ്, നാളികേര വികസന ബോര്‍ഡ്, ടൂറിസം വകുപ്പ്, മലബാര്‍ ടൂറിസം സൊസൈറ്റി, ഗ്രേറ്റര്‍ മലബാര്‍ ഇനിഷ്യേറ്റീവ്, ബേക്, കെഎച്ച്ആര്‍എ, കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്സ്-കേരളാ ചാപ്റ്റര്‍ (സിഎഐടി) എന്നീ സ്ഥാപനങ്ങളുടെ പിന്തുണയും അംഗീകാരവും പ്രദര്‍ശനങ്ങള്‍ക്കുണ്ട്.
(Press Release)
Read DhanamOnline in English
Subscribe to Dhanam Magazine