ഒറ്റത്തവണ കുടിശിക തീര്‍പ്പാക്കല്‍ പദ്ധതിയുമായി കെ.എസ്.എഫ്.ഇ; വിശദാംശങ്ങള്‍ ഇങ്ങനെ

ആശ്വാസ് 2024 കുടിശിക നിവാരണ പദ്ധതിയുമായി കെ.എസ്.എഫ്.ഇ. വായ്പകളിലും ചിട്ടികളിലുമുള്ള കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി ഇന്ന് മുതല്‍ നിലവില്‍ വന്നു. സെപ്തംബര്‍ 30 വരെ പദ്ധതിയിലൂടെ കുടിശിക അടച്ചു തീര്‍ക്കാം.

റവന്യൂ റിക്കവറി നേരിടുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ആനുകൂല്യം ലഭിക്കും. ചിട്ടി കുടിശികക്കാര്‍ക്ക് പലിശയില്‍ പരമാവധി 50 ശതമാനം വരെയും വായ്പാ കുടിശികക്കാര്‍ക്ക് പിഴപ്പലിശയില്‍ പരമാവധി 50 ശതമാനം വരെയും നിബന്ധനകള്‍ക്ക് വിധേയമായി ഇളവുണ്ട്.

പദ്ധതിക്കാലയളവില്‍ ഗഡുക്കളായും കുടിശിക തീര്‍ക്കാം. വിശദവിവരങ്ങള്‍ക്ക് റവന്യൂ റിക്കവറിയായവര്‍ ബന്ധപ്പെട്ട എസ്.ഡി.ടി ഓഫീസുകളെയും അല്ലാത്തവര്‍ ബന്ധപ്പെട്ട കെ.എസ്.എഫ്.ഇ ഓഫീസുകളെയും സമീപിക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9447798003, 9446006214.
Related Articles
Next Story
Videos
Share it