

മണ്‍സൂണ്‍ സീസണില്‍ വളരെ ആസ്വാദ്യകരമായ ടൂറിസം യാത്ര അവതരിപ്പിച്ച് കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ (KSINC). കടമക്കുടി ദ്വീപുകളുടെ കേന്ദ്ര ഭാഗവും കൊച്ചി നഗരത്തിന് വടക്ക് പെരിയാർ ചുറ്റിയ പിഴല ദ്വീപിലേക്കാണ് യാത്ര ഒരുക്കിയിരിക്കുന്നത്. കൊച്ചി ഹൈക്കോടതി ജംഗ്ഷനു സമീപമുള്ള കെ.എസ്.ഐ.എൻ.സി ഫെറി ടെർമിനലില്‍ നിന്ന് എല്ലാ ദിവസവും 100 പേര്‍ക്ക് സഞ്ചരിക്കാവുന്ന ആഡംബര കപ്പലുകളിലാണ് യാത്ര വാഗ്ദാനം ചെയ്യുന്നത്.
കൊച്ചിയുടെ മനോഹരമായ കായലുകളുടെ ആഴത്തിലുള്ള അനുഭവം ആസ്വദിക്കാവുന്നതാണ് യാത്ര. പിഴലയിൽ കായലുകളുടെയും നെൽവയലുകളുടെയും പച്ചപ്പിന്റെയും മനോഹരമായ കാഴ്ചകളാണ് ഉളളത്. ജൈവകൃഷി, പച്ചപ്പ് നിറഞ്ഞ നെൽവയലുകൾ, തെങ്ങിൻ തോപ്പുകൾ എന്നിവയെല്ലാം ഇവിടെയുണ്ട്. ഭക്ഷണമടക്കമുളള പാക്കേജിന് ഒരാള്‍ക്ക് 999 രൂപയാണ് നിരക്ക്.
ക്രൂയിസുകൾ രാവിലെ 10 മണിയോടെയാണ് പുറപ്പെടുക. യാത്ര ആരംഭിക്കുമ്പോൾ അതിഥികൾക്ക് ചായയും ലഘുഭക്ഷണവും നൽകും. 12.30 നും 1 മണിക്കും ഇടയിൽ സ്വാദിഷ്ടമായ ഉച്ചഭക്ഷണം നൽകും, പരമ്പരാഗത മീൻ കറി ഭക്ഷണത്തിൽ ഉൾപ്പെടുമെങ്കിലും അധിക നിരക്കിൽ കൂടുതല്‍ വിഭവങ്ങൾ ലഭ്യമാണ്. വൈകിട്ടും പാക്കേജിന്റെ ഭാഗമായി ചായയും ലഘുഭക്ഷണവും ഉണ്ടാകും.
സുരക്ഷിതവും സുഖപ്രദവുമായ അന്തരീക്ഷത്തിൽ ആവേശകരമായ പെഡൽ ബോട്ടിംഗും കയാക്കിംഗും ആസ്വദിക്കാനും മത്സ്യബന്ധനമടക്കമുളള വിവിധ വിനോദ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനുളള സൗകര്യവും പിഴലയില്‍ ഒരുക്കിയിരിക്കുന്നു. ബുക്കിംഗുകള്‍ക്കായി mycruise.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
KSINC launches luxurious ₹999 monsoon cruise from Kochi to Pizhala, highlighting Kerala’s scenic backwaters and eco-tourism.
Read DhanamOnline in English
Subscribe to Dhanam Magazine