Begin typing your search above and press return to search.
അമൃത എക്സ്പ്രസ് ട്രെയിനെയും ഓടിത്തോല്‍പ്പിച്ച് കെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍ ബസ്
ട്രെയിന്‍ സര്‍വീസിനേക്കാള്‍ നേരത്തെ ലക്ഷ്യസ്ഥാനത്ത് ഓടിയെത്തുന്ന ഒരു കെ.എസ്.ആര്‍.സി ബസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. തിരുവനന്തപുരം-പാലക്കാട് റൂട്ടിലോടുന്ന മിന്നല്‍ ഡീലക്‌സ് സര്‍വീസാണ് തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസിനേക്കാള്‍ വേഗത്തിലോടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തിരുവനന്തപുരത്ത് നിന്നും ട്രെയിന്‍ പുറപ്പെട്ട് അരമണിക്കൂര്‍ കഴിഞ്ഞാണ് ബസിന്റെ യാത്ര തുടങ്ങുന്നത്. ട്രെയിന്‍ പാലക്കാട് എത്തുന്നതിന് മുമ്പ് മിന്നലുകാര്‍ സ്റ്റാന്റ് പിടിക്കും. യാത്രക്കാര്‍ക്ക് 35 മിനിറ്റോളം ലാഭം. ഇക്കാര്യം മനസിലാക്കിയ യാത്രക്കാര്‍ ഇപ്പോള്‍ ട്രെയിന്‍ യാത്രയേക്കാള്‍ മിന്നല്‍ വണ്ടിയെ ആശ്രയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
രാത്രി 9.30ന് തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റേഷനില്‍ നിന്നാണ് മിന്നലിന്റെ യാത്ര തുടങ്ങുന്നത്. 6 മണിക്കൂറും 35 മിനിറ്റുമെടുത്ത് 4.05ന് പാലക്കാടെത്തും. ഇതിനിടയില്‍ നാലിടങ്ങളില്‍ മാത്രമേ സ്റ്റോപ്പുള്ളൂ. കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ, തൃശൂര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. ഇടക്കുള്ള ഡിപ്പോകളിലൊന്നും കയറാതെ ബൈപ്പാസുകള്‍ ഉപയോഗിച്ചായിരിക്കും യാത്ര. തിരുവനന്തപുരത്ത് നിന്നും 471 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതിന് പിന്നാലെ 10.30ന് പുറപ്പെടുന്ന മറ്റൊരു മിന്നല്‍ ബസ് കൂടിയുണ്ട്. 6.45 മണിക്കൂര്‍ റണ്ണിംഗ് ടൈമുള്ള ഈ വണ്ടി രാവിലെ 05.15ന് പാലക്കാടെത്തും.
എന്നാല്‍ രാത്രി 8.30ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന അമൃത എക്‌സ്പ്രസ് 7 മണിക്കൂര്‍ 10 മിനിറ്റെടുത്ത് 3.40നാണ് പാലക്കാടെത്തുന്നത്. ഇതിനിടയില്‍ നിരവധി സ്റ്റോപ്പുകളില്‍ നിറുത്തും.
Next Story
Videos