അടപ്രഥമൻ മുതല്‍ മാമ്പഴപ്പായസം വരെ, 11 തരം പായസങ്ങള്‍, ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ പായസമേളയുമായി കെ.ടി.ഡി.സി

പ്രമുഖ കേന്ദ്രങ്ങളിൽ വൈവിധ്യമാർന്ന പായസങ്ങൾ ലഭ്യമാക്കുന്നതിനായി പായസ വിതരണ കൗണ്ടറുകള്‍ ഒരുക്കും
onam sadhya
Image courtesy: Canva
Published on

ഓണാഘോഷങ്ങള്‍ക്ക് ചാരുത കൂട്ടാന്‍ കെടിഡിസി പ്രമുഖ കേന്ദ്രങ്ങളിൽ വൈവിധ്യമാർന്ന പായസങ്ങൾ ലഭ്യമാക്കുന്നതിനായി പായസ വിതരണ കൗണ്ടറുകള്‍ ഒരുക്കും. "ഈ ഓണം കെടിഡിസിയോടൊപ്പം" എന്നതിലൂന്നിയുള്ള പ്രവർത്തനങ്ങൾക്കാണ് കോര്‍പ്പറേഷന്‍ രൂപം കൊടുത്തിരിക്കുന്നത്.

പരമ്പരാഗത രീതിയിൽ രുചിയും ഗുണവും മണവും നിലനിർത്തിക്കൊണ്ട് തനത് കേരളീയ രീതിയിൽ പാചക വിദഗ്ധരാണ് പായസങ്ങൾ തയാറാക്കുന്നത്. മാസ്കറ്റ് ഹോട്ടലിൽ സെപ്റ്റംബർ 5 വരെ രാവിലെ 11 മണി മുതൽ വൈകുന്നേരം 6 മണി വരെ പായസം ലഭ്യമാകും.

ഗ്രാൻഡ് ചൈത്രം ഹോട്ടലിൽ സെപ്റ്റംബർ 5 വരെ എല്ലാ ദിവസവും രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ കൗണ്ടർ തുറന്നു പ്രവർത്തിക്കും. ഉത്രാടത്തിന് രാവിലെ 7 മണി മുതലും തിരുവോണ ദിനം ഉച്ചവരെയും പായസം ലഭ്യമാണ്.

അടപ്രഥമൻ, കടലപ്പായസം, പാലട, പാൽപ്പായസം, നവരസപ്പായസം, ക്യാരറ്റ് പായസം, പൈനാപ്പിൾ പായസം, പഴം പായസം, മാമ്പഴപ്പായസം, ഗോതമ്പുപായസം, പരിപ്പ് പ്രഥമൻ തുടങ്ങിയവയാണ് ഒരുക്കുന്നത്. ഒരു ലിറ്റർ പായസത്തിന് നികുതിയുൾപ്പെടെ 450 രൂപയും അര ലിറ്ററിന് 230 രൂപയുമാണ് വില.

കെടിഡിസി മസ്‌കറ്റ് ഹോട്ടലില്‍ പായസ മേളയുടെ ഉദ്ഘാടനം ടൂറിസം പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു.

KTDC launches Payasam Festival for Onam celebrations at key hotel locations.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com