അന്ന് കിറ്റെക്‌സിനെ ക്ഷണിച്ചപ്പോള്‍ അവര്‍ പോലും വിശ്വസിച്ചില്ല; തെലങ്കാനയെ സംരംഭ സൗഹൃദമാക്കിയ രീതി വിശദീകരിച്ച് കെ.ടി രാമറാവു

അന്ന് കിറ്റെക്‌സിനെ ക്ഷണിച്ചപ്പോള്‍ അവര്‍ പോലും വിശ്വസിച്ചില്ല; തെലങ്കാനയെ സംരംഭ സൗഹൃദമാക്കിയ രീതി വിശദീകരിച്ച് കെ.ടി രാമറാവു
Published on

ടൈക്കോണ്‍ കേരള 2024നെ സജീവമാക്കിയ സെഷനുകളിലൊന്നായിരുന്നു തെലങ്കാന മുൻ  വ്യവസായ മന്ത്രി കെ.ടി രാമറാവുവിന്റെ പ്രഭാഷണം. കിറ്റെക്‌സിനെ പരവതാനി വിരിച്ചു സ്വീകരിച്ചതു മുതല്‍ സംരംഭ സൗഹൃദ സംസ്ഥാനമാക്കി തെലങ്കാനയെ മാറ്റിയതു വരെ സരസമായി അവതരിപ്പിച്ച രാമറാവുവിന്റെ പ്രസംഗത്തെ സദസ് കൈയടിച്ചാണ് സ്വീകരിച്ചത്.

കിറ്റെക്‌സ് വന്നവഴി

പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയില്‍ നിന്നാണ് താന്‍ കിറ്റെക്‌സിന്റെ കാര്യം അറിയുന്നത്. അപ്പോള്‍ തന്നെ കിറ്റെക്‌സ് മാനേജിംഗ് ഡയറക്ടറായ സാബു എം. ജേക്കബിനെ നേരിട്ട് വിളിച്ചു. ആരോ കളിയാക്കുന്നതാണെന്ന് കരുതി മറുപടി പറയാന്‍ പോലും അദ്ദേഹം തയാറായില്ല. ഫോണില്‍ കിട്ടിയപ്പോള്‍ അദ്ദേഹത്തെ ഹൈദരാബാദിലേക്ക് ക്ഷണിച്ചു. നേരില്‍ വന്നു കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടു നിക്ഷേപം നടത്തിയാല്‍ മതിയെന്ന് പറഞ്ഞു. ആ ആഴ്ചതന്നെ വരാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു. കോവിഡ് ആയതിനാല്‍ തെലങ്കാന സര്‍ക്കാര്‍ സ്വകാര്യ വിമാനം അയയ്ക്കാമെന്നും പറഞ്ഞു. അത് സാബുവിന് വലിയ അത്ഭുതമായി. കാര്യമായി തന്നെയല്ലേ പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. തീര്‍ച്ചയായുമെന്ന് താനും പറഞ്ഞു.എങ്കില്‍ വിമാനം അയച്ച് ക്ഷണിക്കുന്ന വിവരം കേരളത്തിലെ ജനങ്ങളോടും മാധ്യമങ്ങളോടും പറയട്ടെയെന്ന് സാബു എന്നോട് ചോദിച്ചു. കേരളത്തോട് ഇക്കാര്യം പറയുന്നത് വിമാനത്തില്‍ കയറിയ ശേഷം മതി. അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ നിങ്ങളുടെ വീടിനും ഓഫീസിനും മുന്നില്‍ വന്ന് സമരം ഇരിക്കും. നിങ്ങളെ പുറത്തേക്ക് വിടാന്‍ സമ്മതിക്കില്ല. അതു സംഭവിക്കരുത്. അതുകൊണ്ടു വിമാനത്തില്‍ കയറിയ ശേഷം മാത്രം പറഞ്ഞാല്‍ മതിയെന്ന് രാമറാവു പറഞ്ഞു. ഇന്ന് 3,000 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് കിറ്റെക്‌സിന് തെലങ്കാനയില്‍ ഉള്ളതെന്ന് രാമറാവു കൂട്ടിച്ചേര്‍ത്തു.

തെലങ്കാന മോഡല്‍

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com