

ടൈകോണ്‍ കേരള 2025 നാളെയും മറ്റന്നാളുമായി കുമരകം ദി സൂരിയില്‍ നടക്കും. പുതിയ ബിസിനസ് ആശയങ്ങള്‍, അവസരങ്ങള്‍, ഫണ്ടിങ്ങ് എന്നിവക്ക് സമ്മേളനം വേദിയൊരുക്കും. 'സെലിബ്രേറ്റിംഗ് എന്റര്‍പ്രണര്‍ഷിപ്പ്' എന്ന പ്രമേയത്തില്‍ രാജ്യത്തെ നിരവധി പ്രമുഖ വ്യവസായികള്‍, മാനേജ്മന്റ് വിദഗ്ധര്‍, നിക്ഷേപകര്‍, മെന്റര്‍മാര്‍, ഇന്നൊവേറ്റര്‍മാര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവര്‍ സമ്മേളനത്തില്‍ ഒത്തുകൂടും.
സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, യുവ പ്രൊഫഷനലുകള്‍, സാങ്കേതിക, മാനേജ്മന്റ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പ്രതിനിധികളായെത്തും. നാളെ ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന ഉദ്ഘാടന സെഷനില്‍ ഇന്ത്യയിലെ മുന്‍നിര എഫ്എംസിജി ബ്രാന്‍ഡായ കാവിന്‍കെയറിന്റെ സ്ഥാപകനും ചെയര്‍മാനുമായ സി.കെ. രംഗനാഥന്‍ മുഖ്യപ്രഭാഷണം നടത്തും.
ബിസിനസ് ലോകത്ത് വിജയങ്ങള്‍ സ്വന്തമാക്കിയ പ്രഗത്ഭര്‍ക്ക് മുന്നില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് അവരുടെ നൂതന ബിസിനസ് ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരവും ടൈക്കോണ്‍ 2025 തുറന്നിടുന്നു.
പിച്ച്‌ബേ സെഷന് നേതൃത്വം നല്കുന്നത് ഐബിഎസ് ഗ്രൂപ്പ് സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ വി.കെ മാത്യൂസാണ്. നിര്‍മിത ബുദ്ധി, കാലാവസ്ഥ സാങ്കേതികവിദ്യ, ആരോഗ്യ സംരംക്ഷണം, മൊബിലിറ്റി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരെ ഈ വര്‍ഷത്തെ ടൈക്കോണ്‍ പ്രത്യേകമായി ലക്ഷ്യമിടുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine