Begin typing your search above and press return to search.
വാക്‌സിനെടുത്തവര്‍ക്ക് ഇളവ്; കഴിഞ്ഞ ഒന്നര വര്‍ഷമായുള്ള പ്രവേശന വിലക്ക് നീക്കി കുവൈറ്റ്
പ്രവേശന വിലക്ക് നീക്കാന്‍ തീരുമാനമെടുത്ത് കുവൈറ്റ്. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ വിദേശികള്‍ക്കാണ് പ്രവേശനം അനുവദിക്കുക. ഓഗസ്റ്റ് ഒന്ന് മുതലായിരിക്കും അനുമതി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്. മോഡേണ, ഓക്‌സഫഡ് ആസ്ട്ര സെനക, ഫൈസര്‍, ബയോണ്‍ടെക് ജോണ്‍സണ്‍ എന്നീ വാക്‌സിനുകള്‍ എടുത്തവര്‍ക്കുമാണ് നിലവില്‍ പ്രവേശനം അനുവദിക്കുക. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഒഴികെ മറ്റെല്ലാ വാക്‌സിനുകളുടേയും രണ്ട് ഡോസുകള്‍ എടുത്തിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് രണ്ടാം തരംഗം അതി രൂക്ഷമായ ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ക്ക് കുവൈറ്റ് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ഒന്നരവര്‍ഷമായി വിലക്ക് ഏര്‍പ്പെടുത്തിയിട്ട്. അതാണ് ഇപ്പോള്‍ ഉപാധികളോടെ നീക്കാന്‍ ഒരുങ്ങുന്നത്. എല്ലാ കോവിഡ് മാനദണ്ഡങ്ങളും ടെസ്റ്റുകളും പാലിച്ച് രാജ്യത്തേക്ക് പ്രവേശിക്കുന്ന പ്രവാസികള്‍ ഏഴ് ദിവസം താമസസ്ഥലങ്ങളില്‍ നിര്‍ബന്ധിത ക്വറന്‍ീനില്‍ കഴിയണം. പിന്നീട് നടത്തുന്ന ടെസ്റ്റില്‍ നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം.
എന്നാല്‍ മലയാളികള്‍ക്ക് ഇത് വീണ്ടും തലവേദനയായേക്കുമെന്നാണ് അറിയുന്നത്. കാരണം, ഇന്ത്യയില്‍ വിതരണം ചെയ്യുന്ന ആസ്ട്രാസെനക്ക വാക്സിന് മാത്രമാണ് കുവൈറ്റ് ഇപ്പോള്‍ അനുമതി നല്‍കിയിട്ടുള്ളത്. മറ്റൊരു വാക്‌സിനായ കൊവാക്‌സിന് അനുമതി നല്‍കിയിട്ടില്ല. ഇത് നിരവധി പ്രവാസികള്‍ക്ക് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Next Story
Videos