ലേബര്‍ കോഡുകള്‍: ജീവനക്കാരനും തൊഴിലുടമയും അറിയേണ്ടതെല്ലാം

ലേബര്‍ കോഡുകള്‍: ജീവനക്കാരനും തൊഴിലുടമയും അറിയേണ്ടതെല്ലാം

ഒരു വര്‍ഷത്തിനിടെ ലേബര്‍ കോഡുകള്‍ നിലവില്‍ വന്നേക്കും. ഇവയെ കുറിച്ച് ജീവനക്കാരനും തൊഴിലുടമയും അറിയേണ്ട കാര്യങ്ങള്‍
Published on

ഒരു സ്ഥാപനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആസ്തിയാണ് അവിടത്തെ ജീവനക്കാര്‍. സ്ഥാപനത്തിന്റെ ലാഭവും നഷ്ടവും വളര്‍ച്ചയും തളര്‍ച്ചയും ആ സ്ഥാപനത്തിന്റെ ജീവനക്കാരുടെ കാര്യക്ഷമതയെ ആശ്രയിച്ചിരിക്കുന്നു. ജീവനക്കാര്‍ക്ക് ലഭ്യമാവുന്ന വേജസ് / സാലറി, മറ്റ് ക്ഷേമ നടപടികള്‍ (Welfare Measures) എന്നിവയെ ആശ്രയിച്ചിട്ടാണ് ഒരുപരിധി വരെ ജീവനക്കാരുടെ കാര്യക്ഷമത പ്രകടമാവുന്നത്. മേല്‍ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിലവില്‍ വരുവാന്‍ പോകുന്ന നാല് ലേബര്‍ കോഡുകള കുറിച്ച് ജീവനക്കാരനും തൊഴിലുടമയും ഒരുപോലെ മനസിലാക്കണം. പതിറ്റാണ്ടുകള്‍ പഴക്കമുള്ള വളരെയധികം നിയമങ്ങള്‍ ലയിപ്പിച്ചിട്ടാണ് താഴെ ചേര്‍ക്കുന്ന ലേബര്‍ കോഡുകള്‍ നിലവില്‍ വരുവാന്‍ പോകുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ഈ നാല് കോഡുകളും പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. രാഷ്ട്രപതി ഒപ്പുവെച്ച് ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ഗസറ്റില്‍ വിജ്ഞാപനം ചെയ്ത ഈ നാല് കോഡുകളും ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് നിലവില്‍ വരാന്‍ വൈകുന്നത് (കോവിഡ് രണ്ടാം തരംഗം, സംസ്ഥാന സര്‍ക്കാര്‍ റൂള്‍സ് ഉണ്ടാക്കണം തുടങ്ങിയവ).

സാമൂഹിക സുരക്ഷാ കോഡ് 2020

സവിശേഷതകള്‍ താഴെ ചേര്‍ക്കുന്നു

(a) ഈ കോഡിലെ 142 ാം വകുപ്പ് നിലവില്‍വന്നിരിക്കുന്നു

(b) താഴെ ചേര്‍ക്കുന്ന പ്രധാനപ്പെട്ട നിയമങ്ങള്‍ ഈ കോഡ് നിലവില്‍ വരുമ്പോള്‍ അപ്രസക്തമാവുന്നതാണ്. അവയില്‍ ഭേദഗതി വരുത്തിയിട്ടും കണ്‍സോളിഡേറ്റഡ് ചെയ്തിട്ടുമാണ് ഈ കോഡ് ഉണ്ടാക്കിയിട്ടുള്ളത്.

$ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടും മറ്റ് അനുബന്ധ വ്യവസ്ഥകളും അടങ്ങിയ 1952 ലെ നിയമം (The Employees Provident Fund and Miscellaneas Provisions Act 1952)

$ എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് നിയമം 1948

$ ഗ്രാറ്റുവിറ്റി പേയ്‌മെന്റ് ആക്ട് 1972

$ മറ്റേര്‍ണിറ്റി ബെനിഫിക്ട് ആക്ട് 1961 (The Materntiy Benefit Act 1961)

$ 1923 ലെ വര്‍ക്ക്‌മെന്‍സ് കോമ്പന്‍സേഷന്‍ നിയമം (The workmens Compensation Act 1923)

$ 1996 ലെ ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ നിയമം (The Building and Other Construction Act 1996)

$ 1981 ലെ സിനി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് നിയമം (The Cine Workers Welfare Fund Act)

$ 2008 ലെ അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്‌സ് സോഷ്യല്‍ സെക്യൂരിറ്റി ആക്ട് (The Organised Workers Social Securtiy Act

2008)

$ 1959 ലെ എംപ്ലോയീസ് എക്‌സ്‌ചേഞ്ച് (നിര്‍ബന്ധിത നോട്ടിഫിക്കേഷന്‍ വേക്കന്‍സീസ് (The Employees Exchange Comulory Notification of Vacanies Act 1959)

c സംഘടിത മേഖലയിലെയും അസംഘടിത മേഖലയിലെയും ജീവനക്കാര്‍ക്ക്/ തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷ പ്രദാനം ചെയ്യുന്നു

d ഇന്റര്‍സേറ്ററ്റ് കുടിയേറ്റ തൊഴിലാളിയെ കരാര്‍ തൊഴിലാളിയായി (Contract Labour) അംഗീകരിക്കുന്നു

e പത്തോ അതില്‍ കൂടുതലോ വ്യക്തികള്‍ തൊഴില്‍ ചെയ്യുന്നുണ്ടെങ്കില്‍ ആ സ്ഥാപനം എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്.

f കമ്പനികള്‍ക്ക് സിഎസ്ആര്‍ ഫണ്ട് അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി ഉപയോഗിക്കാവുന്നതാണ്

ഇന്‍ഡസ്ട്രീസ് റിലേഷന്‍സ് കോഡ് 2020 (The Industrial Relations Code 2020)

സവിശേഷതകള്‍ താഴെ ചേര്‍ക്കുന്നു

i ട്രേഡ് യൂണിയന്‍ വ്യവസായ സ്ഥാപനത്തിലെ തൊഴിലുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍, വ്യാവസായിക തര്‍ക്കങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നു.

ii താഴെ ചേര്‍ക്കുന്ന പ്രധാനപ്പെട്ട നിയമങ്ങള്‍ ഈ കോഡ് നിലവില്‍ വരുമ്പോള്‍ അപ്രസക്തമാവുന്നതാണ്. അവയില്‍ ഭേദഗതി വരുത്തിയിട്ടും കണ്‍സോളിഡേറ്റഡ് ചെയ്തിട്ടുമാണ് ഈ കോഡ് ഉണ്ടാക്കിയിട്ടുള്ളത്.

* 1947ലെ ഇന്‍ഡസ്ട്രിയല്‍ തര്‍ക്ക നിയമം

(The Industrial Dispute Act 1947)

* 1962 ലെ ട്രേഡ് യൂണിയന്‍ നിയമം

(The Trade Unions Act 1926)

* 1946ലെ ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് (സ്റ്റാന്‍ഡിംഗ് ഓര്‍ഡേഴ്‌സ്) നിയമം

(The Industrial Employment Standing Orders Act 1946)

ഓക്യുപേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്റ് വര്‍ക്കിംഗ് കണ്ടീഷന്‍സ് കോഡ് 2020 (Occupational Saftey, Health and Working Conditions Code 2020)

സവിശേഷതകള്‍ താഴെ ചേര്‍ക്കുന്നു

a ഇന്റര്‍ സ്‌റ്റേറ്റ് കുടുയേറ്റ തൊഴിലാളിയെ കരാര്‍ തൊഴിലാളിയായി അംഗീകരിക്കുന്നു

b ഇന്റര്‍സ്‌റ്റേറ്റ് തൊഴിലാളികള്‍ക്ക് എല്ലാ വര്‍ഷവും ജേര്‍ണി അലവന്‍സ് കൊടുക്കേണ്ടി വരുന്നതാണ്.

c ഒരുദിവസം മാക്‌സിമം ജോലി സമയം എട്ട് മണിക്കൂറാണ്

d തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷ, ജോലി സാഹചര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട താഴെ ചേര്‍ക്കുന്ന നിയമങ്ങളില്‍ ഭേദഗതി വരുത്തിയിട്ടും സോളിഡേറ്റഡ് ചെയ്തിട്ടുമാണ് ഈ കോഡ് ഉണ്ടാക്കിയിട്ടുള്ളത്.

$ 1970ലെ കരാര്‍ നിയമ (റഗുലേഷനും നിര്‍ത്തലാക്കലും) ആക്ട് 1970 (The Cotnract Labour (Regulationand Aboliation) Act 1970)

$ 1948ലെ ഫാക്ടറി നിയമം

$ 1952 ലെ മൈന്‍സ് ആക്ട്

$ ദി ഡോക്ക് വര്‍ക്കേഴ്‌സ് (സേഫ്റ്റി, ഹെല്‍ത്ത് ആന്റ് വെല്‍ഫെയര്‍) ആക്ട് 1986

$ 1979ലെ ഇന്റര്‍സ്‌റ്റേറ്റ് കുടിയേറ്റ തൊഴിലാളി നിയമം

$ 1961 ലെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ആക്ട്

$ 1951 ലെ പ്ലാന്റേഷന്‍സ് ലേബര്‍ നിയമം

$ 1966ലെ ബീഡി ആന്റ് സിഗാര്‍ വര്‍ക്കേഴ്‌സ് (കണ്ടീഷന്‍ ഓഫ് എംപ്ലോയ്‌മെന്റ്) ആക്ട് 1966

$ശഃ 1955ലെ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് ആന്റ് അദര്‍ ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ് ആന്റ് മിസ്‌സേലിയന്‍സ് പ്രൊവിഷന്‍സ് ആക്ട് 1955

വേജസ് കോഡ് 2019 (The Code of Wages 2019)

സവിശേഷതകള്‍ താഴെ ചേര്‍ക്കുന്നു

$ ആകെ പ്രതിഫലത്തിന്റെ (Gross Remuneration) 50 ശതമാനം വേജസായി കരുതുന്നു

$ ആകെ പ്രതിഫലത്തിന്റെ 50 ശതമാനത്തില്‍ താഴെയാണ് ബേസിക് സാലറിയെങ്കില്‍ അറ്റശമ്പളം കുറയുകയും വിരമിക്കല്‍ ആനുകൂല്യങ്ങള്‍ കൂടുകയും ചെയ്യുന്നതാണ്

$കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ച് ഫ്‌ളോര്‍ വേജ് റേറ്റ് തീരുമാനിക്കുന്നതാണ്. ഈ ഫ്‌ളോര്‍ വേജ് റേറ്റിന് മേലെയായിരിക്കും മിനിമം വേജസ്

$ലിംഗഭേദമില്ലാതെ വേജസ് ടോട്ടല്‍ വേജസില്‍നിന്നുള്ള കിഴിവുകള്‍ 50 ശതമാനത്തില്‍ കൂടുതലാവാന്‍ പാടില്ല. തുടങ്ങിയ വ്യവസ്ഥകളുമുണ്ട്.

$ താഴെ ചേര്‍ക്കുന്ന പ്രധാനപ്പെട്ട നിയമങ്ങള്‍ ഈ കോഡ് നിലവില്‍ വരുമ്പോള്‍ അപ്രസക്തമാവുന്നതാണ്. അവയില്‍ ഭേദഗതി വരുത്തിയിട്ടും കണ്‍സോളിഡേറ്റഡ് ചെയ്തിട്ടുമാണ് ഈ കോഡ് ഉണ്ടാക്കിയിട്ടുള്ളത്.

a 1936 ലെ വേജസ് പേയ്‌മെന്റ് ആക്ട്

b 1948ലെ മിനിമം വേജസ് ആക്ട്

c 1965 ലെ ബോണസ് പേയ്‌മെന്റ് ആക്ട്

d 1976 ലെ തുല്ല്യവതേന നിയമം

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com