ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി അറിയേണ്ടതെല്ലാം: ‘അനസ്തേഷ്യ റോഡ് മാപ്പ്’ പുസ്തകം പ്രകാശനം ചെയ്തു

അനസ്തേഷ്യ എന്നാൽ എന്താണ്, അതിന്‍റെ പ്രാധാന്യം എത്രത്തോളമാണ് തുടങ്ങിയ വിവരങ്ങൾ സമഗ്രമായി അവതരിപ്പിക്കുന്ന പുസ്തകം
Lake Shore Hospital releases “Anesthesia Road Map” book
വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിലെ അനസ്തേഷ്യോളജി വിഭാഗം കൺസൾട്ടന്‍റ് ഡോ. റെന്നി ചാക്കോ രചിച്ച ‘അനസ്തേഷ്യ റോഡ് മാപ്പ്’ പുസ്തകം മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുള്ള പ്രകാശനം ചെയ്യുന്നു.
Published on

സുഗമമായ ശസ്ത്രക്രിയയ്ക്കുള്ള വഴികാട്ടിയായി എറണാകുളം വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിലെ അനസ്തേഷ്യോളജി വിഭാഗം കൺസൾട്ടന്‍റ് ഡോ. റെന്നി ചാക്കോ രചിച്ച ‘അനസ്തേഷ്യ റോഡ് മാപ്പ്’ പുസ്തകം പ്രകാശനം ചെയ്തു. ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വി.പി.എസ് ലേക്‌ഷോര്‍ മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുള്ള പ്രകാശനം നിർവഹിച്ചു. 

അനസ്തേഷ്യ എന്നാൽ എന്താണ്, അതിന്‍റെ പ്രാധാന്യം എത്രത്തോളമാണ്, തയ്യാറെടുപ്പുകൾ എങ്ങനെയാണ് തുടങ്ങിയ വിവരങ്ങൾ സമഗ്രമായി അവതരിപ്പിക്കുന്ന പുസ്തകം രോഗികൾക്കും അറിവ് നേടാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഒരുപോലെ ഉപയോഗപ്രദമാണ്.

വായനക്കാർക്ക് എളുപ്പത്തിൽ കാര്യങ്ങൾ മനസിലാക്കാനാകും വിധം സം‍ക്ഷിപ്തവും വ്യക്തവുമായി തയ്യാറാക്കിയിരിക്കുന്ന പുസ്തകം പൊതുസമൂഹത്തിന് അനസ്തേഷ്യയെക്കുറിച്ചുള്ള അവബോധം നൽകാൻ സഹായിക്കുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com